വീട്ടുടമയുടെ പണവും സാധനങ്ങളും കവർന്ന വേലക്കാരി പിടിയിൽ
text_fieldsഅജ്മാൻ : വീട്ടുടമയുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച് നാടു വിടാന്‍ ശ്രമിച്ച വേലക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അജ്മാനില്‍ ജോലിക്ക് നിന്ന വീട്ടില്‍ നിന്നും 27,900 ദിര്‍ഹവും ആഭരണങ്ങളും ഐപാഡുമാണ് 28 വയസുകാരിയായ ഏഷ്യന്‍ യുവതി മോഷ്ടിച്ചത്. വീട്ടിലെ ലോക്കര്‍ തുറന്നാണ് ഇവ എടുത്തത്. വിവരം വീട്ടുടമസ്ഥന്‍ പൊലീസിനെ അറിയിച്ചു. ലോക്കറില്‍ നിന്നും ഇവര്‍ തന്‍റെ പാസ്പോര്‍ട്ടും എടുത്തതായി വിവരം ലഭിച്ച പൊലീസ് നടത്തിയ പരിശോധനയിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി ദുബൈ വിമാനത്താവളത്തില്‍ നിന്നും പിടിയിലാവാന്‍ കാരണം.
യുവതി കുറ്റം സമ്മതിച്ചു. ഇവരെ തുടര്‍ നടപടിക്കായി കോടതിക്ക് കൈമാറി. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്ന് സി.ഐ.ഡി വിഭാഗം മേധാവി മേജര്‍ അഹമദ് സഈദ് അല്‍ നുഐമി പറഞ്ഞു. ജനങ്ങളുടെയും രാജ്യത്തിെൻറയും സുരക്ഷക്ക് ഭംഗം വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അദേഹം ഓര്‍മ്മിപ്പിച്ചു.