Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീടില്ലാത്ത പ്രവാസിക്ക് ഭവനപദ്ധതിയുമായി ഇമ
text_fieldsbookmark_border
അബൂദബി: അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീടില്ലാത്ത പ്രവാസിക്ക് വീട് നിർമിച്ചു നല്കാന് അബൂദബിയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബൂദബി (ഇമ).
15 ലക്ഷം രൂപ ചെലവിലാണ് വീട് നിർമിക്കുന്നത്. വീടില്ലാത്ത, 30 വര്‍ഷത്തില്‍ കുറയാതെ വിദേശത്തുള്ള പ്രവാസികളെയാണ് പരിഗണിക്കുക.
ഗള്‍ഫിലെ പ്രമുഖ സംരംഭകനും വി.പി.എസ് ഹെല്‍ത്ത് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലിലിന്റെ പിന്തുണയോടെയാണ് വീട് വെച്ച് നല്‍കുക.കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്റ് സമീര്‍ കല്ലറ (+971555856283), ജനറല്‍ സെക്രട്ടറി റാശിദ് പൂമാടം (+971558018821) എന്നിവരുമായി ബന്ധപ്പെടാം.
Next Story

