ഹോട്പാക്കിന് ദുബൈ ചേംബറിന്റെ ഇ.എസ്.ജി അംഗീകാരം
text_fieldsദുബൈ ചേംബർ ഓഫ് കോമേഴ്സിന്റെ ഇ.എസ്.ജി ലേബൽ സമ്മാനിക്കുന്ന ചടങ്ങിൽ ഹോട്പാക് ഗ്ലോബൽ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അബ്ദുൽ ജബ്ബാർ
ദുബൈ: സുസ്ഥിര പാക്കേജിങ് രംഗത്തെ മുൻനിര സ്ഥാപനമായ ഹോട്ട്പാക്കിന് ദുബൈ ചേംബർ ഓഫ് കോമേഴ്സിന്റെ എൻവയൺമെന്റൽ, സോഷ്യൽ, ആൻഡ് ഗവേണൻസ് (ഇ.എസ്.ജി) ലേബൽ ലഭിച്ചു. അഡ്വാൻസ് വിഭാഗത്തിലാണ് അംഗീകരം. സുസ്ഥിരമായ പ്രകടനം, സാമൂഹിക ഉത്തരവാദിത്തം എന്നീ മേഖലകളിൽ നടത്തിയ വിലയിരുത്തലിൽ 83 ശതമാനം സ്കോറാണ് ഹോട്പാക് നേടിയത്. പ്രവർത്തന മേഖലകളിലുടനീളം ഇ.എസ്.ജിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഹോട്പാക് കാണിച്ച പ്രതിബദ്ധതയാണ് പുതിയ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്.
ദുബൈ ചേംബർ ഓഫ് കോമേഴ്സിന്റെ സെന്റർ ഫോർ റെസ്പോൺസിബിൾ ബിസിനസ് സമ്മാനിക്കുന്ന ഇ.എസ്.ജി ലേബൽ, സമൂഹത്തിനും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത രീതികൾ അവലംബിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്നതാണ്. അഡ്വാൻസ് വിഭാഗത്തിൽ ഇ.എസ്.ജി ലേബൽ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഹോട്പാക് ഗ്ലോബൽ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അബ്ദുൽ ജബ്ബാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

