മികച്ച ജീവനക്കാർക്ക് ഹോട്ട്‌പാക്ക് ‘സി.ഇ.ഒ എക്സലൻസ് അവാർഡ്’ സമ്മാനിച്ചു
text_fieldsഹോട്ട്‌പാക്ക് സി.ഇ.ഒ എക്സലൻസ് പുരസ്കാര വിതരണ ചടങ്ങ്
ദുബൈ: യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിങ് ഉത്പന്ന നിർമാണ സ്ഥാപനമായ ഹോട്ട്‌പാക്ക്, വിവിധ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ജീവനക്കാർ, തൊഴിലാളികൾ, ടീമുകഹ എന്നിവർക്ക് ‘സി.ഇ.ഒ എക്സലൻസ് പുരസ്കാരം 2026’ സമ്മാനിച്ചു. ദുബൈയിൽ നടന്ന പരിപാടിയിൽ കമ്പനിയുടെ വിവിധ പദ്ധതികളും സി.ഇ.ഒ എക്സലൻസ് പുരസ്‌കാരങ്ങൾക്ക് അർഹമായി. ഹോട്ട്‌പാക്കിന്‍റെ സമഗ്ര വളർച്ചക്കും വിജയത്തിനും നേതൃത്വം, നവീകരണം, പ്രവർത്തന മികവ് എന്നിവയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രതിഭകളെയും ടീം പ്രവർത്തനങ്ങളെയും കണ്ടെത്തുന്നതിനായാണ് ‘സി.ഇ.ഒ എക്സലൻസ് അവാർഡ്സ്’ ആരംഭിച്ചിരിക്കുന്നത് എന്ന് കമ്പനി അധികൃതർ അറിയിച്ചു.
ഹോട്ട്‌പാക്ക് സ്ഥാപകനും ഗ്രൂപ്പ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ പി.ബി അബ്ദുൾ ജബ്ബാർ, സഹസ്ഥാപകനും ഗ്രൂപ്പ് സി.ഒ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി.ബി സൈനുദ്ദീൻ, ഗ്രൂപ്പ് സി.ടി.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി.ബി അൻവർ, പ്രോജക്റ്റ്സ് എ.വി.പി. മുഹമ്മദ് ജാസിർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തങ്ങളുടെ ജീവനക്കാരുടെ നേട്ടങ്ങൾ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്തത് വഴി മികവിന്‍റെയും ക്ഷേമത്തിന്‍റെയും സംസ്കാരം കോർപ്പറേറ്റ് ലോകത്തു ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അബ്ദുൾ ജബ്ബാർ പറഞ്ഞു. ഇത്തരം പദ്ധതികളും പരിപാടികളും കമ്പനിയുടെ ജീവനക്കാരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനൊപ്പം സമൂഹത്തിലെ വിശ്വാസ്യത വര്ധിപ്പിക്കുന്നതോടൊപ്പം കമ്പനിയെ തന്നെ മുഴുവനായി ശക്തിപ്പെടുത്തുമെന്ന് ചടങ്ങിൽ സംസാരിച്ച പി.ബി സൈനുദ്ദീൻ പറഞ്ഞു. മികവ് കാഴ്ചവെച്ചവരെ ആദരിക്കുന്നത് എല്ലാവർക്കും മികവിലേക്ക് കൂടുതൽ മുന്നേറാൻ പ്രചോദനമാകുമെന്ന് പി.ബി അൻവർ പറഞ്ഞു.
സേഫ്റ്റി ചാമ്പ്യൻ, കംപ്ലയൻസ് എക്സലൻസ്, ഇൻട്രാപ്രണർ ഓഫ് ദ ഇയർ, ബെസ്റ്റ് എംപ്ലോയി, ബെസ്റ്റ് ഡിപ്പാർട്ട്മെന്‍റ്, ബെസ്റ്റ് മാനുഫാക്ചറിങ് പ്ലാന്‍റ്, ബെസ്റ്റ് ബ്രാഞ്ച്, അബൗവ് ആൻഡ് ബിയോണ്ട്, സ്പാർക്ക് അവാർഡ്, വൺ ടീം വൺ ഡ്രീം, ബെസ്റ്റ് വിമൻ എംപ്ലോയി തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി അവാർഡുകൾ വിതരണം ചെയ്തു. വിജയികൾക്ക് സ്വർണ്ണ നാണയങ്ങൾ, ഫലകങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവയാണ് സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

