Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോട്ട്പാക്ക് ബനിയാസിൽ സെയിൽസ് സെന്‍റർ തുറന്നു

text_fields
bookmark_border
ഹോട്ട്പാക്ക് ബനിയാസിൽ സെയിൽസ് സെന്‍റർ തുറന്നു
cancel
camera_alt

അബൂദബിയിലെ ബനിയാസിൽ ഹോട്ട്​പാക്ക്​ പുതുതായി തുറന്ന സെയിൽസ് സെന്‍ററിന്‍റെ

ഉദ്​ഘാടനച്ചടങ്ങ്​

ദുബൈ: യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പാക്കേജിങ്​ ഉൽപന്ന നിർമാണ കമ്പനിയായ ഹോട്ട്പാക്ക്, രാജ്യത്തെ തങ്ങളുടെ റീട്ടെയിൽ ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി അബൂദബിയിലെ ബനിയാസിൽ പുതിയ സെയിൽസ് സെന്‍റർ ആരംഭിച്ചു. ഹോട്ട്പാക്കിന്‍റെ യു.എ.ഇയിലെ 22-ാമത്തെയും അബുദാബിയിലെ അഞ്ചാമത്തെയും സെയിൽസ് സെന്‍ററാണിത്. റീട്ടെയിൽ വ്യാപാരികൾ, ഹോട്ടൽ, റസ്റ്ററന്‍റ്​, കാറ്ററിംഗ് മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രദേശത്തെ ഉപഭോക്താക്കൾ എന്നിവർക്ക് അതിവേഗം പാക്കേജിങ്​ ഉൽപന്നങ്ങൾ ലഭ്യമാക്കാൻ ഈ കേന്ദ്രം സഹായിക്കും.

കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെയും പ്രമുഖരുടെയും സാന്നിധ്യത്തിലാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. ഹോട്ട്പാക്കിന്‍റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലാണ് ബനിയാസിലെ സെന്‍ററെന്ന് ഹോട്ട്പാക്ക് ഗ്രൂപ്പ് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ പി.ബി. അബ്ദുൽ ജബ്ബാർ പറഞ്ഞു. വ്യാവസായിക വളർച്ചക്കും ദീർഘകാല നിക്ഷേപങ്ങൾക്കും യു.എ.ഇ നൽകുന്ന പിന്തുണയും ബിസിനസ് സൗഹൃദ അന്തരീക്ഷവുമാണ് കൂടുതൽ വിപുലീകരണങ്ങൾക്ക് പ്രചോദനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷ്യ പാക്കേജിങ്​ ഉൽപന്നങ്ങൾ, ഡിസ്പോസബിളുകൾ, ബാഗുകൾ, ഫിലിമുകൾ, കണ്ടെയ്നറുകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ പുതിയ സെന്‍ററിൽ ലഭ്യമാണ്. തങ്ങളുടെ ഉൽപ്പന്ന പോർട്ട്ഫോളിയോയിലെ 96 ശതമാനവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാണെന്ന് ഹോട്ട്പാക്ക് ഗ്രൂപ്പ് ചീഫ് ഓപറേറ്റിങ്​ ഓഫീസർ പി.ബി. സൈനുദ്ദീൻ വ്യക്തമാക്കി.

ബനിയാസിലെ സെന്‍ററിൽ നേരിട്ടെത്തിയും ഹോട്ട്പാക്കിന്റെ യു.എ.ഇ വെബ്സ്റ്റോർ വഴിയും ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ വാങ്ങാം. ബൾക്ക് ഓർഡറുകൾ നൽകാനുള്ള സൗകര്യവും ലഭ്യമാണെന്ന് ചീഫ് ടെക്നോളജി ഓഫീസർ പി.ബി. അൻവർ അറിയിച്ചു. നിർമാണം, വിതരണം, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവക്കൊപ്പം ഉപഭോക്താക്കളുമായി നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്താൻ പുതിയ സെയിൽസ് സെന്‍റർ വഴി സാധിക്കും.

1995-ൽ ദുബൈയിൽ പ്രവർത്തനം ആരംഭിച്ച ഹോട്ട്പാക്ക് ഇന്ന് ആഗോളതലത്തിൽ ശ്രദ്ധേയമായ പാക്കേജിങ്​ ബ്രാൻഡാണ്. യു.എ.ഇയിലെ 13 എണ്ണം ഉൾപ്പെടെ ലോകമെമ്പാടുമായി 25 നിർമാണ കേന്ദ്രങ്ങളും 17 രാജ്യങ്ങളിൽ പ്രവർത്തനങ്ങളുമുള്ള കമ്പനി 107 രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. പേപ്പർ, അലുമിനിയം, പ്ലാസ്റ്റിക്, ബയോഡീഗ്രേഡബിൾ വസ്തുക്കൾ എന്നിവയിലായി 4,500-ലധികം വിപുലമായ പാക്കേജിങ്​ ഉൽപന്നങ്ങളാണ് ഹോട്ട്പാക്ക് വിപണിയിൽ എത്തിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hotpack opens sales center in Baniyas
Next Story