ഹോട്ട്പാക്കിന് ഗ്രൂപ് ഐ.എസ്.ഒ റീ സർട്ടിഫിക്കേഷന്
text_fieldsഗ്രൂപ് ഐ.എസ്.ഒ റീ സർട്ടിഫിക്കേഷന് അംഗീകാരവുമായി ഹോട്ട്പാക്ക് പ്രതിനിധികൾ
ദുബൈ: യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണ പാക്കേജിങ് രംഗത്തെ പ്രമുഖ ബ്രാന്‍ഡ് ഹോട്ട്പാക്കിന് ഗ്രൂപ് ഐ.എസ്.ഒ റീ സർട്ടിഫിക്കേഷന്. സർട്ടിഫിക്കേഷന് രംഗത്ത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ടി.യു.വി റെയിന്ലാന്ഡിന്റെ ഈ സാക്ഷ്യപത്രം ഹോട്ട്പാക്കിന്റെ മുഴുവന്‍ യൂനിറ്റുകള്ക്കുമായാണ് ലഭിച്ചത്. ഇതോടെ, ആഗോളതലത്തിലുള്ള 20 യൂനിറ്റുകളും ഐ.എസ്.ഒ 9001(ക്വാളിറ്റി മാനേജ്മെന്റ്), ഐ.എസ്.ഒ 14001(പരിസ്ഥിതി), ഐ.എസ്.ഒ 45001 (തൊഴില്‍ സംബന്ധമായ ആരോഗ്യവും സുരക്ഷവും) അംഗീകാരങ്ങള്‍ ഔദ്യോഗികമായി നേടി.
ഗള്‍ഫ് മേഖലയില്‍ പാക്കേജിങ് വ്യവസായ രംഗത്ത് ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ സ്ഥാപനമാണ് ഹോട്ട്പാക്ക് ഗ്ലോബല്‍. ഉല്പാദനരംഗത്ത് ഗുണനിലവാരവും സുസ്ഥിരതയും ജീവനക്കാരുടെ ക്ഷേമവും ഉറപ്പാക്കുന്നതിലുള്ള കമ്പനിയുടെ പ്രതിബദ്ധതക്കുള്ള തെളിവാണിത്. അംഗീകാരം അഭിമാനകരവും മൊത്തം അംഗങ്ങളുടെ സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും സാക്ഷ്യപത്രമാണെന്ന് ഹോട്ട്പാക്ക് ഗ്രൂപ് സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടര്‍ പി.ബി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
20 യൂനിറ്റുകളിലുമായി ‘ഇന്റഗ്രേറ്റഡ് മാനേജ്മെന്റ്’ സംവിധാനം സജ്ജമാക്കിയത് പ്രവര്‍ത്തനരംഗത്തെ സുപ്രധാന നേട്ടമാണെന്ന് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ പി.ബി. സൈനുദ്ദീന്‍ പറഞ്ഞു. ഗ്രൂപ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടാനായി എന്നത് സാങ്കേതികതയുടെ കൃത്യതയിലും സ്ഥിരതയാര്‍ന്ന ഒരു സംവിധാനത്തിലും എത്രത്തോളം ശ്രദ്ധയൂന്നുവെന്നതിന് തെളിവാണെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് ടെക്നിക്കല്‍ ഡയറക്ടര്‍ പി.ബി. അന്‍വര്‍ പറഞ്ഞു. ഹോട്ട്പാക്ക് ആഗോളാടിസ്ഥാനത്തില്‍ നടത്തുന്ന വികസന പദ്ധതികള്‍ക്ക് സഹായകമാകുന്നതാണ് ഗ്രൂപ് ഐ.എസ്.ഒ അംഗീകാരം.
ഉല്പന്നങ്ങള്ക്ക് ഉയര്‍ന്ന ഗുണവും വിശ്വാസ്യതയും മികവും ഉറപ്പുനല്കുന്നതാണിത്. എല്ലാ യൂനിറ്റുകളും മികച്ച പ്രവര്‍ത്തന രീതി പിന്തുടരുന്നതിലൂടെ, ആഗോള പാക്കേജിങ് വ്യവസായ രംഗത്തെ വിശ്വസ്ത മേധാവി എന്ന പദവി ഹോട്ട്പാക്ക് ഉറപ്പാക്കുകയും ചെയ്യുന്നു. ഗള്‍ഫ് മേഖലയിലും ഇന്ത്യ, യു.കെ, യു.എസ്, മൊറോക്കോ, ഐവറി കോസ്റ്റ്, നൈജീരിയ, സ്പെയിന്, ഫ്രാന്‍സ്, ആസ്ട്രേലിയ എന്നിങ്ങനെ 17 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ട്പാക്കിന് കീഴില്‍ 4200 ജീവനക്കാർ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

