Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർബൺ പുറന്തള്ളലിൽ 40 ശതമാനം വരെ കുറവ്; പരിസ്ഥിതി സൗഹൃദ ഉൽപന്ന നിർമാണത്തിൽ റെക്കോഡുമായി ഹോട്ട്‌പാക്ക്

text_fields
bookmark_border
ഇക്കോവാഡിസിന്‍റെ വിലയിരുത്തലിൽ 100ൽ 80 പോയന്‍റോടെ ഗോൾഡ് മെഡൽ
കാർബൺ പുറന്തള്ളലിൽ 40 ശതമാനം വരെ കുറവ്; പരിസ്ഥിതി സൗഹൃദ ഉൽപന്ന നിർമാണത്തിൽ റെക്കോഡുമായി ഹോട്ട്‌പാക്ക്
cancel
camera_alt

യു.എ.ഇയിലെ പ്രമുഖ പാക്കേജിങ് കമ്പനിയായ ഹോട്ട്‌പാക്ക് 2025-ലെ സുസ്ഥിരതാ റിപ്പോർട്ട് പുറത്തിറക്കിയപ്പോൾ

ദുബൈ: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 ശതമാനം വരെ കുറവ് വരുത്തി, ഉൽപന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദവും പുനഃരുപയോഗ സാധ്യവുമാക്കി മാറ്റിയതായി യു.എ.ഇയിലെ പ്രമുഖ പാക്കേജിങ് കമ്പനിയായ ഹോട്ട്‌പാക്ക് വ്യക്തമാക്കി.

കമ്പനി പുറത്തിറക്കിയ 2025-ലെ സുസ്ഥിരതാ റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വിശദീകരിക്കുന്നത്. കൂടാതെ, ആഗോള റേറ്റിങ് സ്ഥാപനമായ ഇക്കോവാഡിസിന്‍റെ വിലയിരുത്തലിൽ 100ൽ 80 പോയന്‍റോടെ ഗോൾഡ് മെഡൽ നേടാനും ഹോട്ട്‌പാക്കിന് സാധിച്ചു. ഇതോടെ ആഗോളതലത്തിൽ മികച്ച അഞ്ച് ശതമാനം കമ്പനികളുടെ പട്ടികയിൽ ഹോട്ട്‌പാക്ക് ഇടംപിടിച്ചു.

സുസ്ഥിരതയെ കമ്പനിയുടെ പ്രവർത്തനങ്ങളിലും നിർമാണത്തിലും അവിഭാജ്യ ഘടകമാക്കാൻ സാധിച്ചതായി ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ പി.ബി. അബ്ദുൽ ജബ്ബാർ പറഞ്ഞു. ഇക്കോവാഡിസ് ഗോൾഡ് മെഡൽ നേട്ടം ജീവനക്കാരുടെയും പങ്കാളികളുടെയും മറ്റും കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാക്കേജിങ് വ്യവസായത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ ആഗോള നിർമാണ ശേഷി വിപുലീകരിക്കുന്നതിനൊപ്പം സുസ്ഥിര ഉൽപന്ന വികസനത്തിനും കമ്പനി മുൻഗണന നൽകുന്നുണ്ടെന്ന് ഗ്രൂപ്പ് സി.ഒ.ഒ പി.ബി. സൈനുദ്ദീൻ വ്യക്തമാക്കി.

ജീവനക്കാരുടെ ക്ഷേമത്തിനും തൊഴിലിടത്തിലെ സുരക്ഷക്കും വലിയ പ്രാധാന്യമാണ് ഹോട്ട്‌പാക്ക് നൽകുന്നത്. 30ലേറെ രാജ്യങ്ങളിൽനിന്നുള്ള 4,500ലധികം ജീവനക്കാരുള്ള കമ്പനിയിൽ 2025ൽ തൊഴിലിടത്തിൽ അപകടമരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ, ജീവനക്കാരുടെ തൊഴിൽ മികവിനായി വർഷത്തിൽ ശരാശരി 78 മണിക്കൂർ പരിശീലനവും നൽകി വരുന്നുണ്ട്.

റീസൈക്കിൾ ചെയ്ത വസ്തുക്കൾ, സസ്യാധിഷ്ഠിത പാക്കേജിങ്, ജൈവവിഘടനക്ഷമമായ പ്ലാസ്റ്റിക്കുകൾ എന്നിവ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതിക്ക് അനുയോജ്യമായ പാക്കേജിങ് ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി ‘ഇക്കോ സ്റ്റോർ’ എന്ന പ്രത്യേക പ്ലാറ്റ്‌ഫോമും കമ്പനി ആരംഭിച്ചതായി ചീഫ് ടെക്‌നോളജി ഓഫീസർ പി.ബി. അൻവർ അറിയിച്ചു.

പ്രവർത്തന മികവിനൊപ്പം റമദാൻ കാലയളവിലെ ഭക്ഷണ വിതരണം, കണ്ടൽക്കാടുകളുടെ പുനഃസ്ഥാപനം തുടങ്ങി വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും ഹോട്ട്‌പാക്ക് സജീവമായിരുന്നു.

സുസ്ഥിരതയും ബിസിനസ് മികവും മുൻനിർത്തി 2025-ൽ 10 അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കമ്പനി സ്വന്തമാക്കി. നിലവിൽ 25 നിർമാണ കേന്ദ്രങ്ങളും 17 രാജ്യങ്ങളിൽ സാന്നിധ്യവുമുള്ള ഹോട്ട്‌പാക്ക്, 100ലധികം രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് നാലായിരത്തിലധികം ഉൽപന്നങ്ങളാണ് നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hotpack cuts carbon emissions by up to 40%
Next Story