വേനലിൽ 5,000 തൊഴിലാളികൾക്ക് ഐസ്ക്രീം സ്കൂപ്പുമായി ഹോട്ട്പാക്
text_fieldsതൊഴിലാളികൾക്ക് ഐസ്ക്രീം സ്കൂപ്പുകൾ വിതരണം ചെയ്യുന്നു
ദുബൈ: കൊടുംചൂടിൽ പുറംജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഐസ്ക്രീമിന്റെ തണുപ്പുമായി പാക്കേജിങ് രംഗത്ത് പ്രമുഖരായ ഹോട്ട്പാക്.
ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും 5,000ത്തിൽപരം തൊഴിലാളികൾക്കും ബൈക്ക് ഡെലിവറി ജീവനക്കാർക്കും ഹോട്ട്പാക്കിന്റെ സി.എസ്.ആർ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാപ്പിനസ് പ്രോജക്ടിന്റെ കീഴിൽ നടത്തിയ കാമ്പയിനിലാണ് ഇഗ്ലൂവുമായി ചേർന്ന് ഐസ് ക്രീം സ്കൂപ്പുകൾ വിതരണം ചെയ്തത്.
ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ ആദ്യവാരം വരെ നടന്ന കാമ്പയിനിൽ ദുബൈ, അബൂദബി, ഷാര്‍ജ, അല്‍ഐന്‍, ഉമ്മുല്‍ഖുവൈൻ എന്നീ എമിറേറ്റുകളിലായുള്ള ലേബര്‍ക്യാമ്പുകളും റോഡരികുകളിലെ തൊഴിലിടങ്ങളും കേന്ദ്രീകരിച്ചായിരുന്നു ഐസ് ക്രീം വിതരണം.
ഇതുകൂടാതെ കഴിഞ്ഞ മാസം ദുബൈ ചാരിറ്റബിൾ അസോസിയേഷന്റെ ‘എ ബ്രീസ് ഇന്ദ സമ്മര്‍’ കാമ്പയിന്റെ ഭാഗമായി ഹോട്ട്പാക് ദുബൈയിലെ തൊഴിലാളികള്‍ക്കിടയിൽ ഐസ് ക്രീമും ജ്യൂസും പഴങ്ങളും വിതരണം ചെയ്തിരുന്നു.
യഥാർഥ വിജയത്തിന്റെ കണക്കെടുക്കുന്നത് ബിസിനസ് വളര്‍ച്ച മാത്രം പരിഗണിച്ചായിരിക്കരുതെന്നും സമൂഹത്തിലുണ്ടാക്കുന്ന ഗുണകരമായ മാറ്റങ്ങള്‍കൂടി കണക്കിലെടുത്തായിരിക്കണമെന്നും ഹോട്ട്പാക് ഗ്രൂപ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ പി.ബി. അബ്ദുല്‍ ജബ്ബാർ പറഞ്ഞു.
ഇത്തരം പ്രവര്‍ത്തനങ്ങൾ പ്രത്യേക ലക്ഷ്യത്തോടെയുള്ള സസ്റ്റെയിനബിലിറ്റിയിൽ ഹോട്ട്പാക് എത്രത്തോളം വിശ്വസിക്കുന്നുവെന്നതിന് തെളിവാണെന്ന് ഗ്രൂപ് ചീഫ് ഓപറേറ്റിങ് ഓഫിസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

