ഹോട്ട്പാക് സൗദിയില്‍ എക്സ്റ്റന്‍ഡ് സെയില്‍ സാങ്കേതികവിദ്യ കൊണ്ടുവരുന്നു
text_fieldsഎക്സ്റ്റന്‍ഡ് സെയില്‍സുമായി കരാർ ഒപ്പുവെച്ച ശേഷം ഹോട്പാക്ക് േഗ്ലാബൽ വൈസ് പ്രസിഡൻറും സൗദി മാനേജറുമായ സുഹൈൽ അബ്ദുല്ലയും എക്സ്റ്റൻഡ് സെയിൽസ് ഡിജിറ്റല്‍ ട്രാന്‍സ്ഫമേഷന്‍ ആര്‍കിടെക്റ്റ് മുഹമ്മദ് അഷ്റഫും
ദുബൈ: യു.എ.ഇയില്‍ ഡിജിറ്റല്‍ പരിഷ്കരണങ്ങളില്‍നിന്ന് ലഭിച്ച വിജയത്തെ തുടര്‍ന്ന് എക്സ്റ്റന്‍ഡ് സെയില്‍സ് മൊബൈല്‍ സെയില്‍സ് ഫോഴ്സ് ഓട്ടോമേഷന്‍ സൊലൂഷന് സൗദിയില്‍ നടപ്പാക്കുമെന്ന് ഡിസ്പോസിബിള്‍ ഫുഡ് പാക്കേജിങ് ഉല്പന്നങ്ങളുടെ മുന്‍നിര നിര്‍മാതാക്കളായ ഹോട്ട്പാക് േഗ്ലാബല്‍ പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ ദൈനംദിന ബിസിനസ് പ്രക്രിയ തടസ്സങ്ങളില്ലാതെ നിര്‍വഹിക്കാന്‍ ഡിജിറ്റല്‍ ക്ലൗഡിനാല് നയിക്കപ്പെടുന്ന സെയില്‍സ്- ഡെലിവറി മാനേജ്മെൻറ് സാങ്കേതിക സ്ഥാപനമായ എക്സ്റ്റന്‍ഡ് സെയില്‍സുമായി കരാര്‍ ഒപ്പിട്ടതായി ഹോട്ട്പാക് േഗ്ലാബല്‍ വൈസ് പ്രസിഡൻറ് സുഹൈല്‍ അബ്ദുല്ല പറഞ്ഞു. യു.എ.ഇ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള നേട്ടങ്ങള്‍ക്കനുസൃതമായി സൗദിയിലെ പ്രവര്‍ത്തനച്ചെലവ് കുറക്കാൻ പുതിയ പ്ലാറ്റ്ഫോം സഹായിക്കുമെന്നും വിപണി വിവരങ്ങള്‍ കൂടുതല്‍ സജീവമായി ആര്‍ജിക്കാന്‍ കമ്പനിയുടെ സൗദി അറേബ്യന്‍ വിഭാഗത്തെ അത് പ്രാപ്തമാക്കുമെന്നും ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ പി.ബി. അബ്ദുൽ ജബ്ബാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

