Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപക്ഷാഘാതം ബാധിച്ച്​...

പക്ഷാഘാതം ബാധിച്ച്​ ഒന്നര മാസം ആശുപത്രിയിൽ;  അബ്​ദുറഹ്​മാനെ നാട്ടിലെത്തിച്ചു

text_fields
bookmark_border

അബൂദബി: പക്ഷാഘാതം ബാധിച്ച്​ ഒന്നര മാസത്തോളം അബൂദബിയിലെ ആശുപത്രിയിൽ കഴിഞ്ഞ മലപ്പുറം ചങ്ങരംകുളം സ്വദേശിയെ നാട്ടിലെത്തിച്ചു. സന്ദർശക വിസയിൽ അബൂദബിയിലെത്തിയിരുന്ന അബ്​ദുറഹ്​മാനെ (68) ആണ്​ ശനിയാഴ്​ച ഉച്ചക്ക്​ 2.45ഒാടെ പ്ര​േത്യക വിമാനത്തിൽ കൊണ്ടുപോയത്​. 
ദുബൈയിൽനിന്ന്​ കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ ഒമ്പത്​ സീറ്റുകൾ അഴിച്ചുമാറ്റിയാണ്​ അബ്​ദുറഹ്​മാന്​ യാത്രാസൗകര്യം ഒരുക്കിയത്​. പരിചരണത്തിന്​ ഒരു നഴ്​സും മകൻ സമീറും കൂടെയുണ്ട്​. 
മാർച്ച്​ 24നാണ്​ അബ്​ദുറഹ്​മാൻ മകൻ സമീറിനെ സന്ദർശിക്കാൻ അബൂദബിയിലെത്തിയത്​. 
ഇവിടെയെത്തി ഒരാഴ്​ച കഴിഞ്ഞപ്പോൾ പക്ഷാഘാതം ബാധിച്ച്​ ഇടതുവശം തളർന്നു. 
തുടർന്ന്​ അബൂദബി എൽ.എൽ.എച്ച്​ ആശുപത്രി, ക്ലീവ്​ലാൻഡ്​ ആശുപത്രി എന്നിവിടങ്ങളിലായി ഒന്നര മാസത്തോളം ചികിത്സ നടത്തി. 
മെഡിക്കൽ ഇൻഷുറൻസ്​ ഇല്ലാതിരുന്നതിനാൽ ചികിത്സക്കായി വലിയ തുക വേണ്ടിവന്നു. അതിനാൽ അബ്​ദുറഹ്​മാനെ നാട്ടിലേക്ക്​ കൊണ്ടുപോകാൻ മകൻ സമീർ അബൂദബി ഇന്ത്യൻ ഇസ്​ലാമിക്​ സ​െൻററിനെ സമീപിച്ചു. ഇസ്​ലാമിക്​ സ​െൻറർ ഭാരവാഹികൾ റിലീഫ്​ വിഭാഗം കൺവീനർ എം.എം. നാസർ കാഞ്ഞങ്ങാടി​​െൻറ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട്​ ആശുപത്രി ബിൽ അടക്കാനുള്ള പണം കണ്ടെത്തുകയും നാട്ടിലേക്ക്​ കൊണ്ടുപോകാൻ സംവിധാനം ഏർപ്പെടുത്തുകയുമായിരുന്നു.
കരിപ്പൂരിലെത്തിച്ച ശേഷം തുടർ ചികിത്സക്കായി അബ്​ദുറഹ്​മാനെ പെരിന്തൽമണ്ണ എം.ഇ.എസ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകും. 
നേരത്തെ അബൂദബി സലാം സ്​ട്രീറ്റിൽ സ്വകാര്യ കമ്പനിയിൽ 35 വർഷത്തോളം ജോലി ചെയ്​തയാളാണ്​ ഇദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Hospital
Next Story