ഷാർജയിൽ ബുർജീൽ മൾട്ടി സ്പെഷാലിറ്റി ആശുപത്രി പ്രവർത്തനം തുടങ്ങി
text_fieldsഷാർജ: അത്യാധുനിക സൗകര്യങ്ങളോടെ വി.പി.എസ് ഹെൽത്ത് കെയർ ഗ്രൂപ്പിന് കീഴിലെ 23ാമത് ആശുപത്രിയായി ബുർജീൽ മൾട്ടി സ്പെഷാലിറ്റി ഷാർജയിലും പ്രവർത്തനമാരംഭിച്ചു. ഷാർജ അൽ കുവൈത്ത് സ്ട്രീറ്റിൽ ഒരുക്കിയ ആശുപത്രിയുടെ ഉദ്ഘാടനം ഷാർജ ഭരണാധികാരിയുടെ കോർട്ട് ചീഫ് ശൈഖ് സലീം ബിൻ അബ്ദുൽ റഹ്മാൻ ബിൻ സലീം അൽ ഖാസിമി നിർവഹിച്ചു.
75 കിടക്കകളുള്ള ആശുപത്രിയുടെ വിസ്തീർണം 16,000 ചതുരശ്ര മീറ്ററാണ്. അത്യാധുനിക ലബോറട്ടറി, റേഡിയോളജി സംവിധാനം എന്നിവ ആശുപത്രിയുടെ സവിശേഷതയാണ്. ഷാർജയിലെ ജനങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ആശുപത്രി ലക്ഷ്യമിടുന്നതെന്ന് വി.പി.എസ് ഹെൽത്ത് കെയർ ചെയർമാനും എം.ഡിയുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഷാർജയിലെ ആരോഗ്യ മേഖലയെ പുനർനിർവചിക്കുന്ന പ്രവർത്തനമാകും ആശുപത്രിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
