ആശുപത്രിയിൽ വയോധികരുടെ കൈപിടിക്കാൻ സേഹ
text_fieldsഅബൂദബി: അബൂദബി എമിറേറ്റിലെ സർക്കാർ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും നടത് തിപ്പ് ചുമതലയുള്ള സേഹ വയോധികരുടെ ചികിത്സക്ക് സമഗ്രമായ സൗകര്യങ്ങൾ ഒരുക്കുന്ന ു. ‘നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെ ഉത്തരവാദിത്വം’ എന്ന പദ്ധതിയിലാണ് 60 വയസ്സ് പൂർത്തി യായവർക്ക് ആശുപത്രികളിൽ പ്രത്യേക പരിഗണന നൽകുന്നത്. ആശുപത്രികളിൽ എത്തുന്ന വയേ ാധികരെ ഡോക്ടർമാരുടെ അടുത്തേക്കും മറ്റും എത്തിക്കുന്നതിന് വഴികാട്ടികളെ നിയോഗ ിക്കുക, ചികിത്സ അതിവേഗം നൽകുക, പാർക്കിങ് സ്ഥലത്ത് മുൻഗണന നൽകുക, ആശുപത്രിയിലേക്ക് വരാൻ കഴിയാത്തവരുടെ വീട്ടിലെത്തി ചികിത്സ നൽകുക തുടങ്ങിയവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് ഇൗ പദ്ധതിയിൽ ആവിഷ്കരിച്ചിട്ടുള്ളത്. അബൂദബിയിൽ ചികിത്സ തേടുന്നവരിൽ 20 ശതമാനം 60ന് മുകളിലുള്ളവരാണെന്നാണ് കണക്ക്.
പദ്ധതി പ്രകാരമുള്ള സൗകര്യങ്ങൾ അൽെഎൻ തവാം ആശുപത്രി, അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, ഇവയുമായി ബന്ധപ്പെട്ട സ്പെഷലിസ്റ്റ് ഒൗട്ട് പേഷ്യൻറ് ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഉടൻ നടപ്പാക്കും. ഭാവിയിൽ മറ്റു ക്ലിനിക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സേഹ ആസൂത്രണം നടത്തുന്നുണ്ട്. വയോധികർക്ക് അകമ്പടി പോകുന്നതോടൊപ്പം ആശുപത്രി പ്രതിനിധികൾ കുടുംബാംഗങ്ങളെ കാണുകയും രോഗവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യും. ആവശ്യമുള്ളവർക്ക് വിവർത്തകരെ ലഭ്യമാക്കാനും പദ്ധതിയുണ്ട്. പാർക്കിങ്ങിന് പുറമെ ഗതാഗത സൗകര്യങ്ങളിലും വയോധികർക്ക് മുൻഗണന നൽകും. മനഃശാസ്ത്ര പരിചരണം നൽകും. ബുക്കിങ് ക്രമീകരണത്തിന് ഹോട്ട്ലൈൻ സ്ഥാപിക്കും. ആശുപത്രികളിൽ എത്താൻ കഴിയാത്തവരുടെ വീടുകളിൽ ഡോക്ടർമാരും നഴ്സുമാരുമെത്തി പരിശോധന നടത്തുകയും കുത്തിവെപ്പും മരുന്നും നൽകുകയും ചെയ്യും.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആരോഗ്യ പരിചരണം ഉറപ്പുവരുത്തുന്നതിനാണ് പുതിയ പദ്ധതി പ്രകാരമുള്ള നടപടികളെന്ന് സേഹയുടെ ആംബുലേറ്ററി ആരോഗ്യ സേവന ആക്ടിങ് ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഡോ. നൂറ അൽഗെയ്തി പറഞ്ഞു. വയോധികരായ ചില രോഗികൾക്ക് ആശുപത്രികളിൽ പോകുന്നത് ഭയമാണ്. ആ കാരണം കൊണ്ട് അവർക്ക് കൃത്യമായ ആരോഗ്യ പരിചരണം ലഭിക്കാതിരിക്കരുതെന്നും ഡോ. നൂറ അഭിപ്രായപ്പെട്ടു.
ആശുപത്രിയിൽ വയോധികരുടെ കാത്തിരിപ്പ് സമയം 70 ശതമാനത്തോളം കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സേഹ അധികൃതർ അറിയിച്ചു. സേഹ സംവിധാനങ്ങളിൽ മുൻഗണന ലഭിക്കുന്നതിന് വയോധികരായ രോഗികൾക്ക് ‘അബ്ഷർ’ എന്ന ആരോഗ്യ കാർഡ് നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
രജിസ്ട്രേഷൻ മുതൽ ആശുപത്രി വിടുംവരെ വയോധികർക്ക് വഴികാട്ടികളായി ജീവനക്കാരുണ്ടാകുമെന്ന് പദ്ധതി വിശദീകരിക്കാനുള്ള വാർത്താസമ്മേളനത്തിൽ തവാം ആശുപത്രി ആക്ടിങ് ചീഫ് ഒാപറേറ്റിങ് ഒാഫിസർ യൂസുഫ് ആൽ കെത്ബി പറഞ്ഞു. മരുന്ന് വാങ്ങാനും മറ്റും വയോധികരായ രോഗികൾ ഫാർമസികളിലേക്ക് പോകേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
