മരുന്നിനൊപ്പം മംഗല്യവും, ആശുപത്രി സ്വപ്നസാഫല്യവേദിയായി
text_fieldsദുബൈ: ബംഗ്ലാദേശുകാരനായ ഷഹാദത്ത് ചൗധരിക്ക് രോഗശമനത്തിനൊപ്പം മകെൻറ വിവാഹവേദി കൂടി ഒരുക്കിയിരിക്കുകയാണ് ദുബൈ മൻഖൂറിലെ ആസ്റ്റർ ആശുപത്രി. ശ്വാസകോശത്തെ ബാധിക്കുന്ന അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (എ.ആർ.ഡി.എസ്) ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം അപകടനില തരണം ചെയ്തെങ്കിലും വിമാനയാത്രയിൽ ഓക്‌സിജൻ നിലയില്‍ വ്യതിയാനമുണ്ടാവാൻ സാധ്യയുള്ളതിനാൽ കാനഡയിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന മകെൻറ വിവാഹത്തിൽ പെങ്കടുക്കാൻ തക്ക സാഹചര്യമായിരുന്നില്ല. ഇൗ ഘട്ടത്തിൽ മകൻ റിബാതും പ്രതിശ്രുത വധു സനയും മുന്നോട്ടുവെച്ച അഭ്യർഥന സ്വീകരിച്ച് ആശുപത്രിയിൽ നിക്കാഹിന് സൗകര്യമൊരുക്കാൻ അധികൃതർ സന്നദ്ധത അറിയിക്കുകയായിരുന്നു.
ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങായാണ് നിക്കാഹ് നടത്തിയത്. ഒരു കുടുംബത്തെ ഒന്നിച്ചുചേര്‍ക്കാനും ജീവിതത്തില്‍ എന്നെന്നും ഓര്‍ക്കുന്ന മുഹൂര്‍ത്തം സമ്മാനിക്കാനും കഴിഞ്ഞതില്‍ സന്തുഷ്ടരാണെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍ സി.ഇ.ഒയും സ്‌പെഷ്യല്‍ അനെസ്‌തെറ്റിസ്റ്റുമായ ഡോ.ഷെര്‍ബാസ് ബിച്ചു പറഞ്ഞു.ശ്വസകോശത്തിെൻറ പ്രധാന ഭാഗങ്ങളെല്ലാം പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയെ ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമവും രോഗിയുടെ സഹകരണവും കൊണ്ടാണ് മറികടക്കാനായതെന്ന് തീവ്രപരിചരണ വിഭാഗം മേധാവി ഡോ.അലെയ് തഗ്ഗൂ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
