ആശുപത്രി ഉപകരണം കേടുവരുത്തി; 70,000 ദിര്‍ഹം നഷ്ടപരിഹാരം
text_fieldsപ്രതീകാത്മക ചിത്രം
അബൂദബി: ആശുപത്രി ഉപകരണത്തിന് കേടുപാട് വരുത്തിയ യുവാവിനോട് ആരോഗ്യകേന്ദ്രത്തിന് 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. നേത്രപരിശോധനക്കായി ആശുപത്രിയിലെത്തിയ യുവാവ് ഡോക്ടറുടെ അനുമതി കൂടാതെ മുറിയില്‍ പ്രവേശിക്കുകയും നൂതന നേത്രപരിശോധന ഉപകരണം പ്രവര്‍ത്തിപ്പിച്ച് കേടുവരുത്തുകയുമായിരുന്നു.
ഇതിനെത്തുടര്‍ന്ന് ആരോഗ്യകേന്ദ്രം ഉപകരണത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിന്റെ ചെലവായി 60,000 ദിര്‍ഹവും ഇതുമൂലം ആശുപത്രിക്കുണ്ടായ നഷ്ടത്തിനും മറ്റും നഷ്ടപരിഹാരമടക്കം 1,98,000 ദിര്‍ഹവും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ആരോഗ്യകേന്ദ്രത്തിന്റെ വാദം കേട്ട കോടതി പ്രതി ഉപകരണം മനപ്പൂര്‍വം കേടുവരുത്തിയതാണെന്ന് കണ്ടെത്തി. ഉപകരണത്തിനുവന്ന കേടുപാടിന് പരിഹാരമായി അമ്പതിനായിരം ദിര്‍ഹവും ഇതുമൂലം സ്ഥാപനത്തിനുണ്ടായ മറ്റ് നഷ്ടങ്ങള്‍ക്ക് പരിഹാരമായി 20000 ദിര്‍ഹവും അടക്കം 70000 ദിര്‍ഹം നല്കാന് പ്രതിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

