ദുബൈ അശ്വേമധം: തണ്ടർ സ്നോ വിശ്വവിജയി
text_fieldsദുബൈ: സ്വപ്ന സമാനമായിരുന്നു ആ കുതിപ്പ്. ദുബൈ മെയ്ദാനിലെ ട്രാക്കിൽ, സ്റ്റാർട്ടിങ് പോയൻറിൽ നിന്ന് ദുബൈ വേൾഡ് കപ്പിനെ ലക്ഷ്യമിട്ട് അണ പൊട്ടിയപോലെ കുതിച്ച പത്ത് കുതിരകൾ. ഒേരപോലുള്ള പാച്ചിലായിരുന്നുവെങ്കിലും ആദ്യ മിനിറ്റിൽ തന്നെ തലേവര തിരിച്ചറിയാമായിരുന്നു. വെള്ളത്തൊപ്പിയും പാൻറും നീലയുടുപ്പുമിട്ട ക്രിസ്റ്റൊഫെ സെമിലോൺ നയിച്ച തണ്ടർ സ്നോ 2000 മീറ്റർ ഒാട്ടത്തിെൻറ ആദ്യ 250 മീറ്റർ പിന്നിടും മുന്നേ മറ്റ് കുതിരകളെ നയിച്ചു തുടങ്ങി.
യു.എ.ഇ. വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ‘അശ്വ സേന’ ഗോഡോൾഫിനിൽപ്പെട്ട തണ്ടർ സ്നോ രാജകുടുംബത്തിെൻറ അന്തസിനൊത്ത പ്രകടനം കാഴ്ചവെച്ച് കപ്പ് സ്വന്തമാക്കുക തന്നെ ചെയ്തു. ഒരു കോടി അമേരിക്കൻ ഡോളറാണ് തണ്ടർ സ്നോ സമ്മാനമായി നേടിയത്. അവസാന 500 മീറ്ററിൽ ഇടിമുഴക്കം പോലെ പാഞ്ഞ തണ്ടർ സ്നോ വ്യക്തമായ ലീഡോടെ ആരാധകരുടെ മനസിൽ മഞ്ഞ് പെയ്യിച്ചു. എസ്. ബിൻ സുറൂർ ആണ് പരിശീലകൻ. ഒന്നാമനാവാൻ ഒന്നര കിലോമീറ്ററോളം കിണഞ്ഞ് പരിശ്രമിച്ച അമേരിക്കൻ കുതിര വെസ്റ്റ് കോസ്റ്റ് ഒടുവിൽ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു.
അയർലണ്ടിെൻറ മുബ്താഹിജ് ആണ് മൂന്നാമതെത്തിയത്. ശൈഖ് മുഹമ്മദും, അദ്ദേഹത്തിെൻറ പുത്രനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും കുതിരകളുടെ കുതിപ്പ് കാണാനെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള കുതിരയോട്ട മൽസരമാണ് ദുബൈ വേൾഡ്കപ്പ്. മാർച്ചിലെ അവസാന ശനിയാഴ്ചയാണ് ദുബൈ ലോകകപ്പ് കുതിരേയാട്ടം നടത്താറ്. ആകെ ഒമ്പത് മൽസരങ്ങളാണ് നടത്തിയത്. സൗദി രാജകുടുംബാംഗത്തിെൻറ ഉടമസ്ഥതയിലുള്ള അറോഗേറ്റ് എന്ന കുതിരയാണ് കഴിഞ്ഞ വർഷം ജേതാവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
