Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹുർമുസ്​ പ്രതിസന്ധി:...

ഹുർമുസ്​ പ്രതിസന്ധി: ഫുജൈറ പൈപ്പ്​ലൈൻ പദ്ധതിക്ക്​ വേഗം കൂട്ടുന്നു

text_fields
bookmark_border
ഹുർമുസ്​ പ്രതിസന്ധി: ഫുജൈറ പൈപ്പ്​ലൈൻ പദ്ധതിക്ക്​ വേഗം കൂട്ടുന്നു
cancel

അബൂദബി: യു.എസ്​-ഇറാൻ യുദ്ധത്തെ തുടർന്ന്​ ഹുർമുസ്​ കടലിടുക്കിലൂടെയുള്ള ചരക്ക്​ നീക്കം തടസ്സപ്പെട്ടതോടെ ബദൽ മാർഗം ഊർജിതമാക്കി യു.എ.ഇ. ഹുർമുസിനെ ആശ്രയിക്കാതെ എണ്ണ കയറ്റുമതി വർധിപ്പിക്കുന്നതിനായി ഫുജൈറ വഴിയുള്ള വെസ്റ്റ്-ഈസ്റ്റ്​​ പൈപ്പ്​ലൈൻ ​പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ച്​ അബൂദബി കിരീടവകാശിയും അബൂദബി എക്സിക്യുട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ.

ഫുജൈറ വഴി ദേശീയ എണ്ണ കമ്പനിയായ അഡ്​നോക്​ നടത്തുന്ന എണ്ണ കയറ്റുമതി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി 2027 ഓടെ പ്രവർത്തനക്ഷമമാക്കാനാണ്​ തീരുമാനം. അബൂദബിയിലെ അഡ്​നോക്​ ആസ്ഥാനത്ത്​ ശൈഖ്​ ഖാലിദിന്‍റെ അധ്യക്ഷതയിൽ ചേർന്ന അഡ്​നോക്​ ഡയറക്ടർ ബോർഡ്​ എക്സിക്യുട്ടീവ്​ കമ്മിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തി. പ്രാദേശിക, അന്തർദേശീയ ഉപഭോക്​താക്കൾക്ക്​ വിശ്വസനീയമായ ഊർജ വിതരണം ഉറപ്പുവരുത്തുന്ന അഡ്​നോകിന്‍റെ പ്രവർത്തനങ്ങളെ യോഗത്തിൽ ശൈഖ്​ ഖാലിദ്​ അഭിനന്ദിച്ചു.

ഒപെകിൽ നിന്ന്​ പിൻവാങ്ങിയതോടെ ആഗോള ഊർജ ആവശ്യകത നിറവേറ്റാൻ അഡ്​നോകിന്‍റെ എണ്ണ ഉൽപ്പാദനം പ്രതിദിനം അഞ്ച്​​ ദശലക്ഷം ബാരലായി ഉയർത്തുമെന്ന്​ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആഗോള ആവശ്യകത വിലയിരുത്തി അത്​ ആറ്​ ദശലക്ഷമായും വർധിപ്പിക്കുകയും ചെയ്യും. എന്നാൽ, ആഗോള എണ്ണ വിതരണത്തിലെ​ അഞ്ചിലൊന്ന്​ കടന്ന്​പോകുന്ന ലോകത്തെ ഏറ്റവും വലിയ സമുദ്ര പാതകളിൽ ഒന്നായ ഹോർമുസ്​ അടച്ചതോടെ ഉൽപ്പാദനത്തിന്​ ആനുപാതികമായ കയറ്റുമതി അസാധ്യമായിരിക്കുകയാണ്​. ഇത്​ മറികടക്കാനാണ്​​ ഫുജൈറ വഴിയുള്ള എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കുന്ന വെസ്റ്റ്​-ഈസ്റ്റ്​ പൈപ്പ്​ ലൈൻ പദ്ധതിക്ക്​ വേഗം കൂട്ടാനുള്ള തീരുമാനം.

നിലവിൽ അബൂദബി ക്രൂഡ്​ ഓയിൽ പൈപ്പ്​ലൈൻ എന്ന പേരിൽ അബൂദബിയിലെ ഹബ്​ഷാനിൽ നിന്ന്​ ഫുജൈറയിലേക്ക്​ പൈപ്പ്​ലൈൻ സ്ഥാപിച്ചിട്ടുണ്ട്​. ഇതിലൂടെ പ്രതിദിനം 1.8 ദശലക്ഷം ബാരൽ ക്രൂഡ്​ ഓയിൽ ഹോർമുസ്​ മറികടന്ന്​ നേരിട്ട്​ ഒമാൻ ഉൾക്കടൽ തീരത്ത്​ എത്തിക്കാനാവുന്നുണ്ട്​.

പുതിയ പൈപ്പ്​ലൈൻ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ രാജ്യത്തിന്‍റെ എണ്ണ കയറ്റുമതി വലിയ അളവിൽ വർധിപ്പിക്കാനാവുമെന്നാണ്​​ പ്രതീക്ഷ. യു.എസ്​-ഇറാൻ യുദ്ധം ആരംഭിച്ചതിന്​ പിന്നാലെ ഫെബ്രുവരി 28 മുതൽ ഇറാൻ ഹോർമുസ്​ കടലിടുക്കിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്​. ഇതുമൂലം എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഗൾഫ്​ രാജ്യങ്ങളിൽ യു.എ.ഇക്കും സൗദി അറേബ്യക്കും ​ മാത്രമാണ്​ നിലവിൽ ഹോർമുസിനെ ആശ്രയിക്കാതെ എണ്ണ കയറ്റുമതി ചെയ്യാൻ കഴിയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabifujairahPipeline projectStrait of Hormuz
News Summary - Hormuz crisis: Pace of Fujairah pipeline project accelerated
Next Story