അവൾ ’ഹോപ്പി’; സ്നേഹദൂതുമായി പറന്നെത്തും
text_fieldsദുബൈ: അവൾ ഇനി ‘ഹോപ്പി’ എന്ന് അറിയെപ്പടും. ‘ഗൾഫ് മാധ്യമ’ത്തിെൻറ ആഭിമുഖ്യത്തിൽ അടുത്തമാസം ഷാർജയിൽ നടക്കുന്ന ‘കമോൺ കേരള’ ഇന്തോ-അറബ് വ്യാപാര-സാംസ്കാരികമേളയുടെ ഒൗദ്യോഗിക ചിഹ്നമായ തത്തക്കാണ് ‘ഹോപ്പി’ എന്ന് പേരിട്ടത്. കമോൺ കേരള മുന്നോട്ടുവെക്കുന്ന സ്നേഹത്തിെൻറയും പ്രതീക്ഷയുടെയും മഹിതമായ ആശയമുൾക്കൊള്ളുന്ന പേര് നിർദേശിച്ചത് കുവൈത്തിലെ ‘ഗൾഫ് മാധ്യമം’ വായനക്കാരി പാലാ കടപ്പാട്ടൂർ സ്വദേശിനി ധന്യ മനീഷാണ്.

യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ദിനപത്രമായ ‘ഗൾഫ് മാധ്യമം’ ജനുവരി 25, 26, 27 തീയതികളിലാണ് ‘കമോൺ കേരള’ സംഘടിപ്പിക്കുന്നത്.
സൗഹൃദത്തിെൻറയും സാംസ്കാരികവിനിമയത്തിെൻറയും ദൂതുമായി ഹരിത കേരളത്തിലെ തെങ്ങോലത്തുമ്പത്തുനിന്ന് അതിശയങ്ങളുടെ അറബ് നാട്ടിലെ ഇൗന്തപ്പനയിലേക്ക് പറന്നെത്തുകയാണ് ഹോപ്പി. ഇരുരാജ്യങ്ങളിലെയും യുവജനങ്ങളുടെയും സ്ത്രീസമൂഹത്തിെൻറയും മുന്നേറ്റത്തെയും ഇത് അടയാളപ്പെടുത്തുന്നു. ഭർത്താവ് മനീഷും മകൻ ശ്രീഹരിയുമൊത്ത് കുവൈത്തിൽ താമസിക്കുന്ന ധന്യ മനീഷ് അൽ ഉമ്മ ട്രാവൽസിലെ ഉദ്യോഗസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
