Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅര്‍ബുദ രോഗികൾക്ക്​...

അര്‍ബുദ രോഗികൾക്ക്​  പ്രത്യാശയുടെ ഇടമൊരുക്കി  മലയാളി പ്രവാസി കുടുംബം

text_fields
bookmark_border
അര്‍ബുദ രോഗികൾക്ക്​  പ്രത്യാശയുടെ ഇടമൊരുക്കി  മലയാളി പ്രവാസി കുടുംബം
cancel

ദുബൈ: കേരളത്തിലെ പാവപ്പെട്ട കുടുംബത്തിലെ അര്‍ബുദ ബാധിതരായ കുട്ടികൾക്ക് വേണ്ടി  പ്രത്യാശയുടെ ഇടം ഒരുക്കുന്ന  ഒരു പ്രവാസി മലയാളി കുടുംബമുണ്ട് ദുബൈയില്‍. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്ന  അർബുദ ബാധിതരായ കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും  കൈത്താങ്ങ്‌ നല്‍കുന്ന  ഹോപ്പ്  ചൈൽഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് രൂപം നല്‍കിയ   കൊടുങ്ങല്ലൂര്‍ സ്വദേശി ഹാരിസ് കാട്ടക്കത്തും ഭാര്യ സുഹദയും മകളുമാണവർ​. അർബുദം ബാധിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക്  മാനസിക പിന്തുണ നല്‍കി  കുട്ടികള്‍ക്ക് എല്ലാ തുടര്‍  ചികിത്സ സഹായങ്ങള്‍ ലഭ്യമാക്കുകയും,  ഈ രോഗത്തെ കുറിച്ച് പൊതുസമൂഹത്തിനുള്ള തെറ്റിദ്ധാരണ മാറ്റാൻ  നിരന്തര ബോധവല്‍ക്കരണം നടത്തിയുമാണ്‌ ഇവര്‍ ശ്ര​േദ്ധയരാകുന്നത്.
ക്ലേശകരമായ സ്വന്ത൦ ജീവിത അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ പാഠമാണ്​ മറ്റുള്ളവരുടെ  ജീവിതത്തിന് തണല്‍ വിരിക്കാന്‍ ഇവർക്ക്​ പ്രചോദനമായത്​. 2015 ജൂലൈയില്‍ അമേരിക്കയിലെ ഒരു ബന്ധുവിനെ കാണാന്‍ ദുബൈയില്‍ നിന്ന് ഹാരിസും കുടുംബവും വിമാനംകയറി. സന്തോഷകരമായ ഒരു മാസത്തെ അമേരിക്കന്‍ വാസത്തിന് ശേഷം ദുബൈയലേക്ക് തന്നെ തിരിച്ചുവരേണ്ട ദിവസം   10 മാസം പ്രായമുള്ള ഇവരുടെ ആണ്‍കുട്ടി അപ്രതീക്ഷമായി  കുഴഞ്ഞു വീണു. അർബുദത്തി​​​െൻറ വരവായിരുന്നു അത്​​. ഭാഗ്യവശാല്‍ ലോക പ്രശസ്​തമായ അമേരിക്കയിലെ സ​​െൻറ്​ ജൂഡ്​ ചിൽഡ്രൻസ്​ റിസർച്ച്​ ഹോസ്​പിറ്റലിൽ മകനെ ചികിത്സിക്കാന്‍ അവസരം ലഭിച്ചു. അവിടത്തെ  രണ്ട് വര്‍ഷത്തെ ചികിത്സകാലയളവില്‍ കുട്ടികളുടെ അർബുദ രോഗത്തെ കുറിച്ച് കുടുതല്‍  പഠിക്കാൻ സാധിച്ചു. സാമ്പത്തികമായി വലിയ പ്രശ്നമില്ലാഞ്ഞിട്ടും കടന്ന് പോകേണ്ടിവന്ന പ്രയാസങ്ങൾ വലിയ തിരിച്ചറിവായി. നാട്ടില്‍ പാവപ്പെട്ട കുടുംബത്തിലെ അർബുദം ബാധിച്ച  കുട്ടികള്‍ക്ക് എന്തങ്കിലും ചെയ്യണമെന്ന് ഇവര്‍ അന്ന് തിരുമാനമെടുത്തു .അതാണ്​ ഹോപ്പ്  ചൈൽഡ് ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷ​​​െൻറ രൂപവത്​കരണത്തിലെത്തിയത്​.
2016- ജൂണിൽ കോഴിക്കോട് മെഡിക്കല്‍കോളേജിന് അടുത്ത് ഹോപ്പ് ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. നിർധരരായ കുടുംബങ്ങളിലെ അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് ഏറ്റവും ഉറപ്പായതും  സുരക്ഷിതവമായ ചികിത്സ അനുയോജ്യമായ  അന്തരീക്ഷത്തില്‍  സൗജന്യമായി നല്‍കി കുട്ടികളെ  പുനര്‍ജീവിതത്തിലേക്ക് കൊണ്ടുവരുക എന്നതാണ് ഹോപ്പി​​​െൻറ ലക്ഷ്യമെന്ന് ഹാരിസ് പറയുന്നു. ഈ രോഗമുള്ള കുട്ടികള്‍ക്ക്  മൂന്ന് വര്‍ഷത്തെ തുടര്‍ച്ചയായി ചികിത്സ ആവിശ്യമാണ്. അത് കൊണ്ട് തന്നെ  രോഗിയെ മാത്രമല്ല  ചികിത്സ കാലയളവില്‍   മതാപിതാക്കളെയും സംരംക്ഷിക്കുക എന്ന വ്യത്യസ്​ത ഉദ്യമമാണ്​ ഹോപ്​ ഏറ്റെടുക്കുന്നത്​. മെഡിക്കൽ ​േകാളജിനോടു അടുത്ത് തന്നെ കെട്ടിടം വാടകക്ക് വാങ്ങിയാണ് അവരെ  താമസിപ്പിക്കുന്ന​ു. നിരവധി കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത് . കേരളത്തിലെ  ഏത് ഭാഗത്തെയും കുട്ടികള്‍ക്ക് അര്‍ബുദ ബാധയുണ്ട് എന്ന് സംശയം തോന്നിയാല്‍ ചുരുങ്ങിയ മണിക്കൂര്‍ കൊണ്ട് അതി​​​െൻറ യഥാർഥ സ്ഥിതി കണ്ടത്താന്‍ കഴിയുന്ന ഈ രംഗത്തെ കഴിവുറ്റ ഡോക്ടര്‍മാരുടെ ഒരു നിരതന്നെ ഹോപ്പിന്‍ കീഴില്‍ സദാ സമയം സജീവമാണ്.
ഇതിനെല്ലാം ഭീമമായ തുക ആവശ്യമായി വരുന്നുണ്ടെന്ന്​ ഹോപ്പി​​​െൻറ സാരഥികാളായ ഹാരിസ്, സി.കെ. ഷാഫി, ജോജോ എന്നിവര്‍ പറയുന്നു. മനുഷ്യ സ്‌നേഹികളുടെ കണ്ണ്  ഇവരുടെ പ്രവര്‍ത്തനങ്ങളില്‍  പതിഞ്ഞാല്‍ മാത്രമേ ഈ നല്ല ഉദ്യമത്തി​​​െൻറ ഫലം കുടുതല്‍ പാവപ്പെട്ടവരിലേക്ക് എത്തുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hope Family
News Summary - HopeFamily
Next Story