Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅണിയറ ശിൽപികൾക്ക്​...

അണിയറ ശിൽപികൾക്ക്​ ആശംസകളുമായി ഭരണാധികാരികൾ

text_fields
bookmark_border
അണിയറ ശിൽപികൾക്ക്​ ആശംസകളുമായി ഭരണാധികാരികൾ
cancel

ദ​ു​ബൈ: കു​തി​പ്പി​നൊ​രു​ങ്ങി നി​ൽ​ക്കു​ന്ന ഹോ​പ്പ്​ പ്രോ​ബി​​െൻറ അ​ണി​യ​റ ശി​ൽ​പി​ക​ൾ​ക്ക്​ ആ​ശം​സ​ക​ളു​മാ​യി യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ. ജ​പ്പാ​നി​െ​ല ലോ​ഞ്ചി​ങ്​ സൈ​റ്റി​ലും ദു​ബൈ​യി​ലെ ക​ൺ​ട്രോ​ൾ സ്​​റ്റേ​ഷ​നി​ലു​മു​ള്ള മാ​ർ​സ്​ മി​ഷ​ൻ ടീ​മു​മാ​യി ന​ട​ത്തി​യ ഒാ​ൺ​ലൈ​ൻ സം​ഭാ​ഷ​ണ​ത്തി​ലാ​ണ്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ സം​സാ​രി​ച്ച​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്​ ആ​ൽ​ ന​ഹ്​​യാ​ൻ, ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂം എ​ന്നി​വ​രാ​ണ്​ ഒാ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്. 
ഇ​ത്​ ച​രി​ത്ര​പ​ര​മാ​യ ദൗ​ത്യ​മാ​ണെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

ശൈ​ഖ്​ സാ​യി​ദി​​െൻറ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​​െൻറ സാ​ക്ഷാ​ത്​​കാ​ര​മാ​ണി​ത്. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ഹോ​പ്പി​​െൻറ വി​ക്ഷേ​പ​ണ​ത്തി​ലേ​ക്ക്​ ഉ​റ്റു​നോ​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​​െൻറ​യും അ​റ​ബ്​ ലോ​ക​ത്തി​​െൻറ​യും ശാ​സ്​​ത്ര ച​രി​ത്രം ത​ന്നെ ഇ​ത്​ മാ​റ്റി​യെ​ഴു​തും. അ​സാ​ധ്യ​മാ​യ​ത്​ ഒ​ന്നു​മി​ല്ലെ​ന്ന്​ ക​രു​തു​ന്ന ജ​ന​ത​യാ​ണ്​ ന​മ്മു​ടേ​ത്. അ​വ​ർ​ക്കു​ള്ള സ​മ​ർ​പ്പ​ണ​മാ​ണി​ത്. യു.​എ.​ഇ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ന​മ്മു​ടെ ഹോ​പ്പ്​ പ്രോ​ബ്​ ചൊ​വ്വ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കും. ഇ​ത​ര ലോ​ക​ത്തി​നു​ള്ള ന​മ്മു​ടെ ഏ​റ്റ​വും പു​തി​യ സം​ഭാ​വ​ന​യാ​ണെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. യു.​എ.​ഇ​യു​ടെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും വ​ലി​യ നേ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്​ എ​ന്നാ​ണ്​ ശൈ​ഖ്​ സാ​യി​ദ്​​ പ​റ​ഞ്ഞ​ത്. ശൈ​ഖ്​ മു​ഹ​മ്മ​ദി​​െൻറ നി​ശ്ച​യ​ദാ​ർ​ഢ്യ​വും സ​മ​ർ​പ്പ​ണ​വു​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഹോ​പ്പ്​ ​േപ്രാ​ബ്​ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യി​ല്ലാ​യി​രു​ന്നു. ന​മു​ക്കും ന​മ്മു​ടെ പൂ​ർ​വി​ക​ർ​ക്കും പി​ൻ​ഗാ​മി​ക​ൾ​ക്കും അ​റ​ബ്​ ലോ​ക​ത്തി​നും അ​ഭി​മാ​നി​ക്കാം. അ​റ​ബ്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സം​രം​ഭം. ഇ​ത്​ അ​റ​ബ്​ ലോ​ക​ത്തി​​െൻറ നേ​ട്ട​മാ​ണ്. എ​നി​ക്കും ഇ​മ​റാ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കു​മെ​ല്ലാം ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​മാ​ണി​തെ​ന്നും അ​േ​ദ്ദ​ഹം പ​റ​ഞ്ഞു. ​ഹോ​പ്പി​​െൻറ ത​യാ​റെ​ടു​പ്പു​ക​ളെ കു​റി​ച്ച്​ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - hope prob-uae news-gulf news
Next Story