പ്രതീക്ഷകൾ വാനോളം; കുതിക്കെട്ട ഹോപ്
text_fieldsദുബൈ: ‘രാജ്യവും ജനങ്ങളും ചരിത്രനിമിഷത്തിനായി കാതോർത്തിരിക്കുകയാണെന്നറിയാം. കാലാവസ്ഥയാണ് നമുക്ക് മുന്നിലെ തടസ്സം. സുരക്ഷിതമായ കുതിപ്പിനാണ് ഹോപ്പിെൻറ വിക്ഷേപണം മാറ്റിവെച്ചത്. നിങ്ങൾ ആത്മാർഥമായും ആത്മസമർപ്പണത്തോടെയുമാണ് ജോലിചെയ്തത്. അതിനാൽ ദൈവം നിങ്ങളെ നിരാശരാക്കില്ല. ഹോപ് കുതിക്കുകതന്നെ ചെയ്യും. അത് ചരിത്രമെഴുതും’-മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻറർ ചെയർമാൻ ഹമദ് അൽ മൻസൂരി കഴിഞ്ഞദിവസം േഹാപ്പിെൻറ അണിയറ ശിൽപികൾക്കയച്ച കത്തിലെ വാക്കുകളാണിത്. ജപ്പാനിലെ തനെഗാഷിമ െഎലൻഡിലെ സ്പേസ് സെൻററിൽ നാലുദിവസമായി കുതിക്കാൻ വെമ്പിനിൽക്കുന്ന ഹോപ് പ്രോബിനെ പോലെ കാത്തിരിപ്പിലാണ് അറബ് ലോകം.
ആ കാത്തിരിപ്പിന് ഇന്ന് രാത്രി അറുതിയാവുമെന്ന് ആശിക്കാം. കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ അറബ് ലോകത്തിെൻറ പ്രതീക്ഷകളും പേറി തിങ്കളാഴ്ച പുലർച്ച 1.58ന് ഹോപ് പ്രോബ് ചൊവ്വയിലേക്ക് കുതിച്ചുപായും. ഏഴുമാസത്തെ പ്രയാണത്തിനൊടുവിൽ യു.എ.ഇയുടെ സുവർണ ജൂബിലി വർഷമായ 2021 ഫെബ്രുവരിയിൽ ചൊവ്വയിലേക്ക് മാസ് എൻട്രി നടത്തും. അറബ് ലോകത്തെ ആദ്യ ചൊവ്വാപേടകമെന്ന പകിട്ടുമായാണ് മിത്സുബിഷിയുടെ എം.എച്ച്.െഎ എച്ച് ടു എ റോക്കറ്റിൽ ഹോപ് യാത്ര തുടങ്ങുന്നത്. രണ്ടുതവണ വിക്ഷേപണം മുടങ്ങിയതിനെ തുടർന്ന് കാലാവസ്ഥ നിരീക്ഷകരുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ വിക്ഷേപിക്കാൻ തീരുമാനിച്ചത്. 735 ദശലക്ഷം ദിർഹമാണ് ഹോപ്പിെൻറ ചെലവ്.
ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കൽ, കാലാവസ്ഥ നിരീക്ഷണം, ചൊവ്വയുടെ പൂർണ ചിത്രങ്ങൾ എടുക്കൽ തുടങ്ങിയവയാണ് ഹോപ്പിെൻറ പ്രധാന ലക്ഷ്യങ്ങൾ. 2117ൽ ചൊവ്വയിൽ മനുഷ്യന് താമസസ്ഥലമൊരുക്കുമെന്ന യു.എ.ഇയുടെ പ്രഖ്യാപനത്തിെൻറ ആദ്യ പടികൂടിയാണ് ഹോപ്പിെൻറ യാത്ര. തത്സമയ സംപ്രേഷണം വിവിധ ചാനലുകളിലും എമിറേറ്റ്സ് മിഷെൻറ വെബ്സൈറ്റിലും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
