‘ഹോപ് കണക്ട്’ തലശ്ശേരി സംഗമം സംഘടിപ്പിച്ചു
text_fieldsയു.എ.ഇ ഘടകം ഹോപ് കണക്ട് തലശ്ശേരിയുടെ ലോഗോ പ്രകാശനം ചെയ്യുന്നു
ഷാർജ: കാൻസർ ബാധിതരായ കുട്ടികളുടെ അതിജീവനത്തിനായി പ്രവർത്തിക്കുന്ന ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ യു.എ.ഇയിലെ തലശ്ശേരി കൂട്ടായ്മയായ ‘ഹോപ് കണക്ട് തലശ്ശേരി’ അഭ്യുദയകാംക്ഷികളുടെ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
ഷാർജ മിയാ മാളിൽ നടന്ന ചടങ്ങിൽ യു.എ.ഇ ഘടകം ഹോപ് കണക്ട് തലശ്ശേരിയുടെ ഔദ്യോഗിക ലോഗോ പ്രകാശനവും നടന്നു. ചടങ്ങിൽ കാൻസർ രോഗ വിദഗ്ധൻ ഡോ. സൈനുൽ ആബിദീൻ കുട്ടികളുടെ കാൻസർ ചികിത്സയിൽ സമൂഹത്തിന്റെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
ഹോപ്പിന്റെ ഫൗണ്ടർ ഹാരിസ് കാട്ടകത്ത്, കേരളത്തിലെ കാൻസർ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഹോപ് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളും നാൾവഴികളും വിശദീകരിച്ചു. ഹോപ്പിന്റെ ദൗത്യം, നേട്ടങ്ങൾ, ഭാവി പദ്ധതികൾ എന്നിവയെക്കുറിച്ച് ഹോപ് ഫൗണ്ടേഷന്റെ ചീഫ് റിസോഴ്സ് മൊബിലൈസേഷൻ ഓഫിസറായ അനീഷ് കുമാർ വിശദീകരിച്ചു. റുമൈസ അബ്ദുൽ ഖാദർ, സൽമാൻ ഫാരിസ്, ബഷീർ തിക്കോടി, ജയിലഫ് തുടങ്ങിയവർ സംസാരിച്ചു. ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ ജി.സി.സി ചെയർമാൻ ഷാഫി അൽ മുർഷിദി, ഡയറക്ടർമാരായ അഡ്വ. ആഷിം അബൂബക്കർ, ഹെറോൾഡ് ഗൊമസ്, സുഹദാ ഹാരിസ് അടക്കമുള്ളവർ സംബന്ധിച്ചു. റിയാസ് കിൽട്ടൻ സ്വാഗതവും അഡ്വ. അജ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

