വീണ്ടും പ്രതീക്ഷ; എൽസിയെ കണ്ടതായി സൂചന
text_fieldsദുബൈ: 100 ദിവസം മുമ്പ് കാണാതായ വളർത്തു നായ് ആയ എൽസിയെ ദുബൈയിലെ അൽ റിഗ്ഗ ഭാഗത്ത് കണ്ടതായി സൂചന ലഭിച്ചതോടെ കുടുംബവുമൊത്തുള്ള കൂടിച്ചേരൽ നടക്കുമെന്ന പ്രതീക്ഷയിലാണ് മൃഗസ്നേഹികൾ. രണ്ടു വയസ്സുകാരിയായ എൽസിയെയാണ് കഴിഞ്ഞ ഒക്ടോബർ 13 മുതൽ കാണാതായത്. അബൂദബിയിൽനിന്ന് സിംഗപ്പൂരിലേക്ക് താമസം മാറിയ കുടുംബത്തിനൊപ്പം അയക്കാനുള്ള തയാറെടുപ്പിനിടെ റിലൊക്കേഷൻ കമ്പനിയുടെ വാഹനത്തിൽ നായ് രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങളോളം തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ദുബൈയിലെ പലയിടങ്ങളിലും നായെ കണ്ടതായി ചിലർ സൂചന നൽകിയിരുന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. ഇതിന് പിന്നാലെ നായെ കണ്ടെത്തുന്നവർക്ക് അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റാഡ് പാവ്സ് അപ് ഫോർ പെറ്റ്സിലെ സന്നദ്ധ പ്രവർത്തകർ 10,000 ദിർഹം സമ്മാനവും പ്രഖ്യാപിച്ചിരുന്നു.
നിലവിൽ അൽ ഗുറൈർ സെന്ററിന്റെ പിറകിൽ നായെ കണ്ടെന്ന അറിയിപ്പാണ് ലഭിച്ചതെന്ന് റാഡ് പാവ്സ് അപ് ഫോർ പെറ്റ്സ് സ്ഥാപക ട്രാസി ഹഗ്സ് പറഞ്ഞു. വിശ്വസനീയമായ വിവരമാണെങ്കിലും വൈകാതെ നായെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണിവർ. 2024ൽ ആണ് കുടുംബം റാഡിൽനിന്ന് എട്ട് മാസം പ്രായമുള്ള എൽസിയെ ദത്തെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

