നാസര്‍ അല്ദാനക്ക് ആദരവ്
text_fieldsഉമ്മുല്‍ഖുവൈനില്‍ നടന്ന ചടങ്ങില്‍ നാസര്‍ അല്ദാനക്ക് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ മെംബര്‍ മുഹമ്മദ് ഈസ അല്‍ കശ്ഫ് സാക്ഷ്യപത്രം സമ്മാനിക്കുന്നു
ഉമ്മുല്‍ഖുവൈന്‍: തൊഴില്‍ മന്ത്രാലയം ജീവനക്കാരനും തൃശൂര്‍ സ്വദേശിയുമായ നാസര്‍ അല്ദാനക്ക് യു.എ.ഇ മിനിസ്ട്രി ഓഫ് കമ്യൂണിറ്റി എംപവര്‍മെന്റിന്റെ ആദരം. 25 വര്‍ഷമായി യു.എ.ഇ തൊഴില്‍ മന്ത്രാലയത്തില്‍ ഐ.ടി വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചുവരുകയാണ് നാസര്‍. ഉമ്മുല്‍ഖുവൈന്‍ എം.ഒ.സി.ഇ തിയറ്ററില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) അംഗം മുഹമ്മദ് ഈസ അല്‍ കശ്ഫ് നാസറിന് സാക്ഷ്യപത്രം സമ്മാനിച്ചു.
ഉമ്മുല്‍ഖുവൈന്‍, ദിബ്ബ മിനിസ്ട്രി ഓഫ് കമ്യൂണിറ്റി എംപവര്‍മെന്റ് മാനേജര്‍മാരായ അബ്ദുല്ല സാലിം ഖന്സൂല്, ഹമദ് അല്‍ ശൈഖ്, എഫ്.എന്‍.സി അംഗം മുന റാഷിദ് തഹ്നൂന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കുന്നംകുളം സൈനുദ്ദീന്‍-ഫാത്തിമ ദമ്പതികളുടെ മകനാണ് നാസര്‍ അല്‍ദാന. ഭാര്യ: നജ്ല. മക്കള്‍: മുഹമ്മദ് നസ്വിന്, നിഹാന് അബ്ദുല്‍നാസര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

