അക്കാഫ് അസോസിയേഷൻ ഭാരവാഹികൾക്ക് ആദരം
text_fieldsഅക്കാഫ് അസോസിയേഷൻ ഭാരവാഹികൾക്ക് മെസ്പ ഒരുക്കിയ ആദരിക്കൽ ചടങ്ങ്
ദുബൈ: അക്കാഫ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ മെസ്പ (എം.ഇ.എസ് പൊന്നാനി കോളജ് അലുമ്നി ദുബൈ ചാപ്റ്റർ) യുടെ നേതൃത്വത്തിൽ ആദരിച്ചു. ഖിസൈസിലെ ട്രേഡ് കമീഷണർ ഓഫിസിൽ നടന്ന ചടങ്ങിൽ മെസ്പ പ്രസിഡന്റ് സി.പി. കുഞ്ഞു അധ്യക്ഷനായി. മെസ്പയുടെ ലീഗൽ അഡ്വൈസറും യു.എ.ഇയിലെ ഇന്ത്യൻ ട്രേഡ് കമീഷണറുമായ അഡ്വ. സുധീർ ബാബു മുഖ്യാതിഥിയായി. സെക്രട്ടറി നവാബ് മേനത്ത് സ്വാഗതം പറഞ്ഞു.
അക്കാഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗിരീഷ് മേനോൻ, വിൻസെന്റ് വലിയവീട്ടിൽ, മുനീർ, സുനിൽ കുമാർ എന്നിവർക്കുള്ള ഉപഹാരം മെസ്പയുടെ വിവിധ ഭാരവാഹികൾ സമ്മാനിച്ചു. മെസ്പയിൽനിന്നും അക്കാഫ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഗിരീഷ് മേനോനുള്ള പ്രത്യേക ഉപഹാരം അഡ്വ. സുധീർ ബാബു നൽകി. മെസ്പയുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികൾക്ക് ചെയർമാനായി അഡ്വ. സുധീർ ബാബുവിനെയും കൺവീനറായി ഫൈസൽ കരിപ്പോളിനെയും തെരഞ്ഞെടുത്തു.
ചടങ്ങിൽ സമീർ തിരൂർ, അഷ്റഫ് ആതവനാട്, ശ്രീനാഥ് കാടഞ്ചേരി, മജീദ്, ഷാഫി, നുജൂം, പ്രമോദ്, റഹീം, പ്രെസ്സി, മൃദുല, മുജീബ് പൊന്നാനി, ഷിഹാബ് കടവിൽ, തൻസീർ, ജാഫർ സാദിഖ്, മുജീബ് കുന്നത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ സാജിദ് സുലൈമാൻ നന്ദിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

