ശിഹാദ് അബ്ദുസ്സലാമിനെ ആദരിച്ചു
text_fieldsകോഴിക്കോട് സ്വദേശി ശിഹാദ് അബ്ദുസ്സലാം കെ.എം.സി.സി കോഴിക്കോട് റാക് കമ്മിറ്റിയുടെ ആദരവ് ഏറ്റുവാങ്ങുന്നു
റാസല്‍ഖൈമ: യൂറോപ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്ന് പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയ കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി ശിഹാദ് അബ്ദുസ്സലാമിന് കെ.എം.സി.സി കോഴിക്കോട് റാക് കമ്മിറ്റിയുടെ ആദരവ്.
റാക് കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സി പ്രസിഡന്റ് റസാഖ് ചെനക്കല്‍ പ്രശസ്തിഫലകം സമ്മാനിച്ചു. റാഷിദ് തങ്ങള്‍, താജുദ്ദീന് മര്‍ഹബ, നാസര്‍ പൊന്മുണ്ടം, അസീസ് പേരോട്, അബ്ദുല്‍കരീം വെട്ടം, അസീസ് കൂടല്ലൂര്‍, ഹസൈനാര്‍, നിയാസ്, സി.വി. അബ്ദുറഹ്മാന്, ബഷീര്‍കുഞ്ഞ്, അബ്ദുല്ലക്കുട്ടി മൗലവി പള്ളിക്കര, ഇക്ബാല്‍ കുറ്റിച്ചിറ, നൗഷാദ്, നിസാര്‍, ഷൗക്കത്തലി, കാദര്‍കുട്ടി നടുവണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു.
റാക് കെ.എം.സി.സി ഉപദേശക സമിതിയംഗവും ഗള്‍ഫ് ഹൈപ്പര്‍മാര്‍ക്കറ്റ് എം.ഡിയുമായ ടി.പി. അബ്ദുസ്സലാം - വനിത മുസ്ലിം ലീഗ് സ്റ്റേറ്റ് ട്രഷറര്‍ സഫിയ അബ്ദുസ്സലാം ദമ്പതികളുടെ മകനാണ് ശിഹാദ് അബ്ദുസ്സലാം. ശിഹാദ് നേരത്തെ ഫുജൈറ ഏവിയേഷന്‍ അക്കാദമിയില്‍നിന്ന് ഹെലികോപ്റ്റര്‍ പ്രൈവറ്റ് ലൈസന്‍സ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

