മഞ്ജുനാഥ ആൽവയെ ആദരിച്ചു
text_fieldsമഞ്ജുനാഥ ആൽവക്ക് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആദരവ് നൽകുന്നു
ദുബൈ: യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം ജനറൽ കൺവീനറും മുതിർന്ന കോൺഗ്രസ് നേതാവുമായ മഞ്ജുനാഥ ആൽവയെ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആദരിച്ചു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് സംബന്ധിച്ച യോഗം ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു.
ആക്ടിങ് പ്രസിഡന്റ് മൻസൂർ മർത്യാ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി മുനീർ ബേരിക്ക സ്വാഗതവും ട്രഷറർ ഇബ്രാഹിം ബേരിക്ക നന്ദിയും പറഞ്ഞു.
ഹ്രസ്വസന്ദർശനത്തിന് ദുബൈയിലെത്തിയ മഞ്ചേശ്വരം മണ്ഡലം മുൻ എം.എൽ.എമാരായ ചെർക്കളം അബ്ദുല്ല, പി.ബി. അബ്ദുൽ റസാഖ്, എം.സി. കമറുദ്ദീൻ എന്നിവരുടെ പേഴ്സനൽ സ്റ്റാഫ് ആയിരുന്ന അഹ്മദിനെയും ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ഹാജി പൈവളിഗെ, ഗഫൂർ എരിയാൽ, മുജീബ് കമ്പാർ, നൗഷാദ് കിങ്സ്, മഹ്മൂദ് ഹാജി പൈവളിഗെ, അഷ്റഫ് പാവൂർ, സുബൈർ കുബണൂർ, അഷ്റഫ് ബായാർ, സലാം പടലട്ക, സൈഫുദ്ദീൻ മൊഗ്രാൽ, യൂസഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലക്കള, മൊയ്ദീൻ ബാവ, ജബ്ബാർ ബൈദല, അഷ്റഫ് ഷേണി, ശാക്കിർ ബായാർ, റസാഖ് ബന്തിയോട്, ഫൈസൽ കടമ്പാർ, ഇബ്രാഹിം നൽക്ക, ശിഹാബ് പേരാൽ, മുഹമ്മദ് കുഞ്ഞി ഉളുവാർ, അബ്ദുല്ല പുതിയോത്ത്, ജമാൽ ഉപ്പള ഗേറ്റ്, ഇദ്രീസ് അയ്യൂർ, അസീസ് അംഗഡിമുഗർ, ബഷീർ കണ്ണൂർ, മുനീർ പാണ്ട്യാൽ, മുഹമ്മദ് കളായി, ഹാഷിം ബന്ധസാല, അലി മുട്ടം, ഫാറൂഖ് ഒളിംപിയ, അഷ്റഫ് കാപ്പാട് തുടങ്ങിയവർ സംബന്ധിച്ചു.

