ജീവനക്കാരെ ആദരിച്ചു
text_fieldsആദരവ് ഏറ്റുവാങ്ങിയ ഐ.എ.എസ്, ഷാർജ ഇന്ത്യൻ സ്കൂൾ ജീവനക്കാർ ഭാരവാഹികൾക്കൊപ്പം
ഷാര്‍ജ: സേവന രംഗത്ത് രണ്ടു പതിറ്റാണ്ടു പിന്നിട്ട ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്, ഷാര്‍ജ ഇന്ത്യന്‍ സ്കൂളുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണസമിതി ആദരിച്ചു. ഓഫിസ് സ്റ്റാഫംഗങ്ങള്‍ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങിയ മുപ്പതോളം പേരെയാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജുവൈസ ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആദരിച്ചത്. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ട്രഷറര്‍ ഷാജി ജോണ്‍, എം.എസ്.ഒ ബദരിയ അൽ തമീമി എന്നിവര്‍ സംസാരിച്ചു.
ജോയന്റ് ജനറല്‍ സെക്രട്ടറി ജിബി ബേബി, ജോയന്റ് ട്രഷറര്‍ റെജി പാപ്പച്ചൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.കെ താലിബ്, അബ്ദുമനാഫ്, പ്രഭാകരന് പയ്യന്നൂര്‍, എം.വി.മധു, മുരളി ഇടവന, അനീസ് റഹ്മാന്, മാത്യു മണപ്പാറ, യൂസഫ് സഗീര്‍, സുജനൻ ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

