ഐ.സി.എഫ് ഷാർജ ആദരിച്ചു
text_fieldsഐ.സി.എഫ് ഷാർജ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തവർ
ഷാർജ: മഴക്കെടുതിയിൽ സേവന രംഗത്തിറങ്ങിയ അംഗങ്ങളെ ഐ.സി.എഫ് ഷാർജ സെൻട്രൽ കാബിനറ്റ് സംഘടിപ്പിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി ആദരിച്ചു. സേവന രംഗത്ത് നിറഞ്ഞുനിന്ന നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ സംബന്ധിച്ചു. ഐ.സി.എഫ് ഷാർജ വെൽഫെയർ സമിതി പ്രസിഡന്റ് കെ.സി.കെ. സലീം വളപട്ടണം അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഷാർജ പ്രസിഡന്റ് പി.കെ.സി. മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. വെൽഫെയർ സമിതി സെക്രട്ടറി സുബൈർ പതിമംഗലം, ദഅ്വ പ്രസിഡന്റ് ബദ്റുദ്ദീൻ സഖാഫി സംസാരിച്ചു. ഐ.സി.എഫ് നാഷനൽ പബ്ലിക്കേഷൻ കൺവീനർ മൂസ കിണാശ്ശേരി, ഐ.സി.എഫ് ഷാർജ സെക്രട്ടറി മസ്ഊദ് മഠത്തിൽ, ആർ.എസ്.സി ഷാർജ സോൺ ചെയർമാൻ ജാബിർ സഖാഫി, ആർ.എസ്.സി കൺവീനർ ഫൈസൽ വെങ്ങാട് എന്നിവർ ആശംസ നേർന്നു.
നാസർ മങ്ങാട്, അബ്ദുൽ മജീദ് കയ്യംകോട്, റഷീദ് കുരിക്കുഴി, നിസാം നാലകത്ത്, ഷാഫി നിസാമി, പ്രണവ് തുടങ്ങിയവർ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. നാസർ ഹാജി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

