മതനിരപേക്ഷ കേരളത്തിന്റെ ഭാവി നിർണയിക്കുക വീടകങ്ങൾ -അഡ്വ. ഹരീഷ് വാസുദേവൻ
text_fieldsകേരള സോഷ്യൽ സെന്റർ പ്രവർത്തനോദ്ഘാടനം
അഡ്വ. ഹരീഷ് വാസുദേവൻ നിർവഹിക്കുന്നു
അബൂദബി: രാഷ്ട്രീയമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും മതപരമായ ആഘോഷങ്ങൾ ഒരുമിച്ചാഘോഷിക്കുന്നതുകൊണ്ടാണ് വർഗീയ സംഘർഷങ്ങളും സംഘട്ടനങ്ങളുമില്ലാത്ത പ്രദേശമായി കേരളം മാറിയതെന്ന് അഡ്വ. ഹരീഷ് വാസുദേവൻ. മതനിരപേക്ഷതയെക്കുറിച്ച് വീടകങ്ങളിൽ നിന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നതിനെ ആശ്രയിച്ചായിരിക്കും കേരളത്തിന്റെ ഭാവി നിർണയിക്കുക. കേരള സോഷ്യൽ സെന്ററും മലയാളം മിഷൻ അബൂദബി ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവിദിനാഘോഷവും സെന്ററിന്റെ പ്രവർത്തനവർഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.കെ മനോജ് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടി മലയാളം മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
അബൂദബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, അഡ്വ. അൻസാരി സൈനുദ്ദീൻ, മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, അബൂദബി ചാപ്റ്റർ ചെയർമാൻ എ.കെ. ബീരാൻകുട്ടി, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് കെ.വി. ബഷീർ, യുവകലാസാഹിതി പ്രസിഡന്റ് രാഗേഷ് നമ്പ്യാർ, ഫ്രണ്ട്സ് ഓഫ് എ.ഡി.എം.എസ് ജനറൽ സെക്രട്ടറി അനൂപ ബാനർജി, സെന്റർ വനിത വിഭാഗം കൺവീനർ ആതിര നായർ, ബാലവേദി പ്രസിഡന്റ് ഫാദിൽ ഷഹീർ, സെക്രട്ടറി റാഹേൽ എറിക് എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ അബൂദബി ചാപ്റ്റർ പുറത്തിറക്കിയ ഡയറി പ്രകാശനം യു.എ.ഇ ചാപ്റ്റർ കോഓഡിനേറ്റർ കെ.എൽ ഗോപി അഡ്വ. ഹരീഷ് വാസുദേവന് നൽകി നിർവ്ഹിച്ചു. ചടങ്ങിൽ കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും മലയാളം മിഷൻ അബൂദബി ചാപ്റ്റർ സെക്രട്ടറി ടി.പി. ബിജിത്കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

