ഹോമിയോപ്പതി ദേശീയ സമ്മേളനം സംഘടിപ്പിച്ചു
text_fieldsദുബൈ വിന്ദാം ഹോട്ടലിൽ നടന്ന ഹോമിയോപ്പതി ദേശീയ
സമ്മേളനത്തിൽ പങ്കെടുത്തവർ
ദുബൈ: ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷൻ യു.എ.ഇ ശാഖ ‘അമാര 2025’ എന്ന പേരിൽ ദേശീയ ഹോമിയോപ്പതി വൈദ്യശാസ്ത്ര സമ്മേളനം സംഘടിപ്പിച്ചു. ‘സ്ത്രീകളുടെ ആരോഗ്യ പരിപാലനം ഹോമിയോപ്പതിയിലൂടെ’ എന്നതായിരുന്നു സമ്മേളനത്തിലെ പ്രധാന വിഷയം. സ്ത്രീകൾക്ക് അനുഭവപ്പെടുന്ന വിവിധ രോഗങ്ങൾക്ക് ഹോമിയോപ്പതിയിലുള്ള ചികിത്സകൾ സംബന്ധിച്ച് ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാർ പ്രബന്ധമവതരിപ്പിച്ചു. ദേരയിലെ വിന്ദാം ഹോട്ടലിലാണ് സമ്മേളനം നടന്നത്.
നാഷനൽ അസോസിയേഷൻ ഓഫ് ഫ്രൈറ്റ് ആൻഡ് ലോജിസ്റ്റിക്സ് പ്രസിഡന്റ് നാദിയ അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കൺസൾട്ടന്റ് മെഡിക്കൽ വൈറോളജിസ്റ്റ് ഡോ. നിഷിസിങ് മുഖ്യാതിഥിയായിരുന്നു. സ്ത്രീരോഗ വിഭാഗങ്ങളിൽ ഹോമിയോപ്പതി ചികിത്സയുടെ പ്രസക്തി വർധിച്ചുവരുന്നതായും വൈറസ് ബാധക്കുശേഷം രോഗപ്രതിരോധ ശക്തിക്ക് വരുന്ന ന്യൂനതകൾ ഭേദമാക്കുന്നതിനുള്ള ഗവേഷണം തുടരണമെന്നും ഡോ. നിഷി സിങ് പറഞ്ഞു.
ഡോ. വിനോദ് ജോസഫ്, ഡോ. കുശാലി ഗംഭീർ, ഡോ. റസീന ബേഗ്, ഡോ. അബ്ദുൽ റശീദ്, ഡോ. ഷഹീന, ഡോ. മമത, ഡോ. ദീപ്തി, ഡോ. മിലൻ, ഡോ. ഷജിൻ മരിയ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. സുബൈർ പി.കെ, ഡോ. ശ്രീലേഖ, ഡോ. അൽഫോൻസ്, ഡോ. നീതു, ഡോ. ആബിദ് എന്നിവർ മോഡറേറ്റർമാരായിരുന്നു.പ്രസിഡൻറ് ഡോ. ഷാലി അക്ബർ, സെക്രട്ടറി ഡോ. സൗമ്യ, ഡോ. സീതലക്ഷമി, ഡോ. ഷബ്ന, ഡോ. നീതു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

