അന്താരാഷ്ട്ര ഹോമിയോപതിക് സെമിനാര്‍ സമാപിച്ചു
text_fieldsദുബൈ: ആരോഗ്യ പരിരക്ഷ മേഖലയുടെ മുഖ്യ ലക്ഷ്യം ജനസേവനമാവണമെന്നും ആരോഗ്യവകുപ്പി െൻറ നിര്‍ദേശങ്ങൾ എല്ലാ അർഥത്തിലും പാലിക്കണമെന്നും ആഹ്വാനം ചെയ്ത് ഇന്ത്യന്‍ ഹോമിയ ോപതിക് മെഡിക്കല്‍ അസോസിയേഷന് (ഐ.എച്ച്.എം.എ) യു.എ.ഇ ചാപ്റ്ററിെൻറ മൂന്നാമത് അന്താരാ ഷ്ട്ര സെമിനാര്‍ ‘റെമഡിയം-3’ ദുബൈയിൽ സമാപിച്ചു.
ഹോമിയോ, ആയുര്‍വേദം തുടങ്ങിയ ഇതര ചികിത്സാ രീതികളെ ഇന്ത്യയുടെ ആയുഷ് വകുപ്പ് ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ദേശീയ പ്രസിഡൻറ് ഡോ. ടി.കെ. ഹരീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ടി ക്യാം കോഓഡിനേറ്റർ ഡോ. സൈഫുല്ല ആദംജി, സ്ഥാപക പ്രസിഡൻറ് ഡോ. എം.ജി ഉമ്മന്‍, ഡോ. അനില്‍ കുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനും അന്താരാഷ്ട്ര സെക്രട്ടറിയുമായ ഡോ. പി. കെ. സുബൈര്‍ സ്വാഗതവും യു.എ.ഇ ചാപ്റ്റര്‍ പ്രസിഡൻറ് ഡോ. ശ്രീലേഖ എല്‍. നന്ദിയും പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നായി 150ഓളം ഹോമിയോ ഡോക്ടര്‍മാരാണ് സെമിനാറില്‍ സംബന്ധിച്ചത്. ഡോ. ആദില്‍ ചിംതനവാല, ഡോ. അനിതാ ക്രൗട് എം.ഡി, ഡോ. രവി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഡോ. രാജന് വര്‍ഗീസ്, ഡോ. സുദിൻ, ഡോ. സിൻസൻ ജോസഫ്, ഡോ. ഷാജഹാൻ, ഡോ. റൊസീന സഹീർ, ഡോ. സജി കെ എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റർമാരായിരുന്നു. സെക്രട്ടറി ഡോ. ഷാ അലി, ട്രഷറര്‍ ഡോ. സൗമ്യ, ഡോ. സീത, ഡോ. റ്റിറ്റി, ഡോ. എം.എച്ച്. ഫൈസൽ, ഡോ. അനൂപ്, ഡോ. അൽഫോൺസ്, ഡോ. ആബിദ്, ഡോ. ബിനു, ഡോ. റഷീദ് പി.വി, ഡോ. നീതു തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
