ഹോളി ഖുർആൻ അവാർഡ് : അമേരിക്കൻ ഹാഫിസ് അഹ്മദ് ബുർഹാൻ ജേതാവ്
text_fieldsദുബൈ: അമേരിക്കയിൽ നിന്നെത്തിയ അഹ്മദ് ബുർഹാൻ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഖുർആൻ പാരായണ മത്സരമായ ദുബൈ ഇൻറർനാഷനൽ ഹോളി ഖുർആൻ അവാർഡിെൻറ 22ാം അധ്യായത്തിൽ ഒന്നാം സമ്മാനം നേടി.
കാതിനും മനസിനും മധുരവും കുളിരും പെയ്യുന്ന പാരായണ മികവാണ് ബുർഹാനെ രണ്ടര ലക്ഷം ദിർഹം സമ്മാനതുകയുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. ഹംസ അൽ ബഷീർ (ലിബിയ), മുഹമ്മദ് മആരിഫ് (ടുനീഷ്യ) എന്നിവർ രണ്ടാം സ്ഥാനക്കാരായി. ഇവർക്ക് രണ്ടു ലക്ഷം ദിർഹം സമ്മാനം ലഭിക്കും. അഹ്മദ് ഹെർക്കത് (അൾജീരിയ) നാലാം സ്ഥാനവും അൽസാവി ഇബ്രാഹിം (സൗദി) അഞ്ചാം സ്ഥാനവും നേടി. ഇന്ത്യയെ പ്രതിനിധീകരിച്ച് കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ ആണ് മത്സരത്തിൽ പെങ്കടുത്തത്. സായിദ് വർഷം പ്രമാണിച്ച് കൂടുതൽ തിളക്കത്തോടെയാണ് ഇക്കുറി അവാർഡ് പരിപാടി ഒരുക്കിയിരുന്നത്. ദു
യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമിെൻറ രക്ഷകർതൃത്വത്തിൽ നടത്തി വരുന്ന ദിഹ്ഖയുടെ സമാപന ചടങ്ങിൽ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുരസ്കാരം സമ്മാനിച്ചു.
ഇൗ വർഷത്തെ ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം പ്രമുഖ ഇസ്ലാമിക പണ്ഡിതനും മസ്ജിദുന്നബവി ഇമാമുമായ ൈശഖ് ഡോ. അലി ബിൻ അബ്ദുറഹ്മാൻ അൽ ഹുദൈഫി ഏറ്റുവാങ്ങി.
ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക ഉപദേഷ്ടാവും അവാർഡ് കമ്മിറ്റി മേധാവിയുമായ ഇബ്രാഹിം മുഹമ്മദ് ബു മിൽഹ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
