Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊതു അവധികൾ...

പൊതു അവധികൾ പ്രഖ്യാപിച്ചു

text_fields
bookmark_border
പൊതു അവധികൾ പ്രഖ്യാപിച്ചു
cancel
അബൂദബി: ദേശീയ ദിനവും രക്​തസാക്ഷി ദിനവുമടക്കം 2018 ൽ പൊതുമേഖലക്ക്​ ലഭിക്കുക 13 ൽ കൂടുതൽ അവധി ദിനങ്ങൾ. അബൂദബി സർക്കാർ ആണ്​ ഇത്​ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. ജനുവരി ഒന്നിന്​ പുതുവർഷം ആഘോഷിക്കാൻ നൽകുന്ന ഒരു ദിവസത്തെ അവധിയോടെയാണ്​ തുടക്കം. ഇൗദുൽ ഫിത്വറിനോട്​ അനുബന്ധിച്ച്​ ജൂൺ 14 മുതൽ മൂന്ന്​ ദിവസം അവധിയായിരിക്കും. അറഫാ ദിനമായ ആഗസ്​റ്റ്​ 20 നും അവധിയാണ്​. ബലിപെരുന്നാൾ ആഘോഷങ്ങൾക്ക്​ ആഗസ്​റ്റ്​ 21 മുതൽ മൂന്ന്​ ദിവസം അവധി ലഭിക്കും. ഹിജറ പുതുവർഷം (സെപ്​റ്റംബർ 11), നബിദിനം (നവംബർ 19), രക്തസാക്ഷി ദിനം (നവംബർ 30) എന്നിവക്ക്​ ഒാരോ ദിവസം വീതം അവധിയായിരിക്കും. ദേശീയ ദിനത്തോടനുബന്ധിച്ച്​ ഡിസംബർ രണ്ട്​, മൂന്ന്​ തീയതികളും അവധിയായിരിക്കും. ഇവ കൂടാതെ റമദാൻ വ്രതാരംഭം, ദുൽഹജ്ജ്​ ആരംഭം എന്നിവക്കും അവധിയായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsholidays
News Summary - holidays-uae-gulf news
Next Story