Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅടിച്ചുപൊളിക്കാനാകാതെ...

അടിച്ചുപൊളിക്കാനാകാതെ അവധിക്കാലം കഴിഞ്ഞു

text_fields
bookmark_border
അടിച്ചുപൊളിക്കാനാകാതെ അവധിക്കാലം കഴിഞ്ഞു
cancel

ദുബൈ: മഹാമാരിയുടെ കാലത്ത്​ മക്കളെ സ്​കൂളിൽ അയക്കുന്നതിനെ കുറിച്ച്​ ലോകം മുഴുവൻ തലപുകക്കുന്ന സമയത്ത്​ ക്ലാസ്​ മുറികളുടെ കവാടങ്ങൾ കുട്ടികൾക്കായി മലക്കെ തുറന്ന്​ യു.എ.ഇ.കോവിഡും മധ്യവേനൽ അവധിക്കാലവും നൽകിയ നീണ്ട ഇടവേളക്കുശേഷം യു.എ.ഇയിലെ കുട്ടികൾ ഇന്ന്​ ക്ലാസ്​ മുറികളിലെത്തും. ഒരുവശത്ത്​ ക്ലാസ്​മുറികളിൽ കലപിലയൊരുങ്ങു​േമ്പാൾ മറുഭാഗത്ത്​ ഓൺലൈൻ പഠനം തുടരാനാണ്​ രക്ഷിതാക്കളുടെ തീരുമാനം. ക്ലാസ്​ മുറികളിൽ ഇതുവരെ കാണാത്ത അനുഭവങ്ങളാണ്​ കുട്ടികളെ കാത്തിരിക്കുന്നത്​. ഒച്ചവെച്ചും ഓടിനടന്നും കെട്ടിപ്പിടിച്ചും പേന കൈമാറിയും ഒരേ പാത്രത്തിൽനിന്ന്​ ഭക്ഷണം കഴിച്ചും ചെലവഴിച്ച പഴയ ക്ലാസ്​ മുറിയല്ല അവരെ കാത്തിരിക്കുന്നത്​. മാസ്​കും സാനി​െറ്റെസറും സാമൂഹിക അകലവും ശരീരോഷ്​മാവ്​ പരിശോധനയുമെല്ലാമുള്ള പുതിയ ക്ലാസ്​ മുറിയ​ിലേക്കാണ്​ അവരുടെ പ്രവേശനം. കൂടിയിരുന്ന്​ സംസാരിക്കാൻ അനുവദിക്കില്ല. തൊട്ടടുത്ത്​ സഹപാഠികൾ ഉണ്ടാവില്ല.

ഒന്നോ രണ്ടോ മീറ്റർ അകലങ്ങളിലായിരിക്കും ഇരിപ്പിടം. സ്​റ്റാഫ്​ മുറികളിൽ അധ്യാപകരുടെ അവസ്​ഥയും ഇതൊക്കെ തന്നെയാണ്​. സ്​കൂൾ ബസിൽ പകുതി ഇരിപ്പിടങ്ങളും ഒഴിഞ്ഞുകിടക്കും. ഇന്ത്യൻ കരിക്കുലം ഉൾപ്പെടെയുള്ള സ്​കൂളുകൾക്കിത്​ രണ്ടാം ടേമാണ്​. അറബിക്​ കരിക്കുലം കുട്ടികൾക്ക്​ പുതിയ അധ്യയനവർഷവും. മാർച്ചിൽ സ്​കൂൾ അടച്ചതോടെ രണ്ടാഴ്​ചയോളം ഓൺലൈൻ വഴി പഠനം നടത്തിയിരുന്നു. ജോലിക്ക്​ പോകുന്ന രക്ഷിതാക്കൾക്ക്​ ഓൺലൈൻ പഠനം ബുദ്ധിമുട്ടാണ്​. വീട്ടിൽ കുട്ടികളെ തനി​ച്ചാക്കി പോകേണ്ടിവരുന്നു. ഷാർജയിൽ രണ്ടാഴ്​ച കൂടി ഓൺലൈൻ പഠനം തുടരാൻ തീരുമാനിച്ചിട്ടുണ്ട്​. കുട്ടികളെ സംബന്ധിച്ചിടത്തോളം അടിച്ചുപൊളിയുടെ അവധിക്കാലമല്ല കഴിഞ്ഞത്​. ഏപ്രിൽ, മേയ്​ മാസങ്ങളിൽ നാലു​ ചുവരിനുള്ളിലായിരുന്നു അവരുടെ അവധിക്കാലം. പുറത്തിറങ്ങാൻ കഴിഞ്ഞ ജൂണിൽ ഓൺലൈൻ പഠനം തുടങ്ങുകയും ചെയ്​തു. യു.എ.ഇയുടെ അതിജീവനത്തി​െൻറ മറ്റൊരു തെളിവാണ്​ സ്​കൂൾ തുറക്കൽ. എങ്കിലും, കുട്ടികളിൽ ആർക്കെങ്കിലും കോവിഡ്​ സ്​ഥിരീകരിച്ചാൽ സ്​കൂൾ അടച്ചേക്കും. കോവിഡ്​ വ്യാപനം വീണ്ടും ഉണ്ടായാൽ ഇ-ലേണിങിലേക്ക്​ തിരിച്ചുപോകുന്നതിനെ കുറിച്ച്​ ആ

ലോചിക്കേണ്ടിവരുമെന്ന്​ വിദ്യാഭ്യാസ വകുപ്പും മുന്നിറിയിപ്പ്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsHolidaysback to schoolgulf news
Next Story