‘പത്ത് ദിര്‍ഹമിന് ഹോളിഡേ യാത്ര’ പ്രമോഷന് മികച്ച പ്രതികരണം
text_fieldsദുബൈ: ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്റെ ഹോളിഡെമേക്കേഴ്സ്.കോം അവതരിപ്പിച്ച പത്ത് ദിര്‍ഹമിന് ഹോളിഡേ യാത്രയെന്ന ഏറ്റവും പുതിയ പ്രമോഷന് മികച്ച പ്രതികരണം ലഭിച്ചതായി ചെയര്മാന് അഫി അഹമ്മദ് പറഞ്ഞു.
ഹോളിഡെമേക്കേഴ്സ്.കോം വഴി നവംബര്‍ 20ന് രാവിലെ ഒമ്പത് മുതല്‍ 21ന് രാവിലെ ഒമ്പത് വരെയുള്ള 24 മണിക്കൂറിനുള്ളിൽ പത്ത് ദിർഹം നല്കി യാത്ര ബുക്ക് ചെയ്യുന്നവര്‍ക്കാണ് സുവർണാവസരം. കൂടാതെ ഇങ്ങനെ ബുക്ക് ചെയ്യുന്നവർക്ക് 10 ദിർഹമിനൊപ്പം 40 ദിർഹം കൂടി ചേർത്ത് ഇവരെ പ്രീമിയം ഉപഭോക്താവായി പരിഗണിക്കുകയും ഹോളിഡെമേക്കേഴ്സിനോടോപ്പമുള്ള അടുത്ത ഏത് ട്രിപ്പിനും ചുരുങ്ങിയത് പത്ത് മുതല്‍ മുപ്പത് ശതമാനം വരെ കിഴിവ് ലഭിക്കാനും അവസരം ഒരുക്കുന്നുണ്ട്.
ഈ തുക അടുത്ത യാത്രയില്‍ അമ്പത് ദിര്‍ഹം വൗച്ചറിന്റെ വാലറ്റ് ക്രെഡിറ്റായും അത് പിന്നീട് ഉപയോഗപ്പെടുത്താനും കഴിയുമെന്ന് അഫി അഹമ്മദ് പ്രതികരിച്ചു. ഡിസംബര്‍ 20ന് ഹോളിഡെമേക്കേഴ്സ്.കോമിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന എക്സ്ക്ലൂസീവ് ക്രൂയിസ് ഹോളിഡേ പാക്കേജ് യാത്രക്ക് 50 ശതമാനം ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.holidaymakers.com സന്ദര്‍ശിക്കാം.

