Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ ഹോളിഡേ ഹോം ലൈസന്‍സിങ് നടപടികള്‍ ലളിതമാക്കി

text_fields
bookmark_border
അനുമതി വേഗത്തിലാക്കാന്‍ പുതിയ ഡിജിറ്റല്‍ സംവിധാനം
അബൂദബിയില്‍ ഹോളിഡേ ഹോം ലൈസന്‍സിങ് നടപടികള്‍ ലളിതമാക്കി
cancel

അബൂദബി: അബൂദബിയിലെ ഹോളിഡേ ഹോം ഉടമകള്‍ക്കും ഓപറേറ്റര്‍മാര്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ ലൈസന്‍സ് നേടാന്‍ സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി - അബൂദബി) റെഗുലേറ്ററി സംവിധാനം പരിഷ്‌കരിച്ചു. അനുമതി ലഭിക്കാനുള്ള സമയദൈര്‍ഘ്യം കുറക്കുക, ലൈസന്‍സിങ് നടപടിക്രമങ്ങള്‍ ലളിതമാക്കുക, ആധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ലഭ്യമാക്കുക എന്നിവയാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

2024ല്‍ മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുമായി പ്ലാറ്റ്‌ഫോം സംയോജിപ്പിച്ചതിലൂടെ പെര്‍മിറ്റ് സമയം ആറു മണിക്കൂറില്‍ താഴെയായി കുറഞ്ഞിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് പുതിയ ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നത്. നിരീക്ഷണം, ഇന്‍സ്‌പെക്ഷന്‍, കംപ്ലയന്‍സ് ട്രാക്കിങ് എന്നിവക്കുള്ള നൂതന സംവിധാനങ്ങള്‍ കൂടി പുതിയ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കാന്‍ ഓപറേറ്റര്‍മാര്‍ക്ക് സാധിക്കും.

വിനോദസഞ്ചാര മേഖലയിലെ വൈവിധ്യവല്‍കരണവും ‘ടൂറിസം സ്ട്രാറ്റജി 2030’ ലക്ഷ്യങ്ങളും മുന്‍നിര്‍ത്തിയാണ് ഈ ഡിജിറ്റല്‍ മാറ്റങ്ങളെന്ന് ഡി.സി.ടി അബൂദബി സപ്പോര്‍ട്ട് സര്‍വീസസ് ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍ സുദൈന്‍ വ്യക്തമാക്കി. റവന്യൂ മാനേജ്‌മെന്‍റ്​ മികച്ചതാക്കാനും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ഏകോപനം ശക്തമാക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Holiday home licensing procedures simplified in Abu Dhabi
Next Story