Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅവധി മാറ്റം; മെട്രോ,...

അവധി മാറ്റം; മെട്രോ, ബസ്​ സമയവും മാറും

text_fields
bookmark_border
Dubai metro 261221
cancel

ദുബൈ: യു.എ.ഇയിലെ അവധി ദിനങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയവും മാറും. ജനുവരി മൂന്ന്​ മുതലാണ്​ മെട്രോ, ബസ്​, ട്രാം സമയങ്ങൾ മാറുന്നത്​. അതേസമയം, സൗജന്യ പാർക്കിങ് വെള്ളിയാഴ്​ചകളിൽ മാത്രമായി തുടരും. ​ദുബൈ റോഡ്സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയാണ്​ (ആർ.ടി.എ) ഇക്കാര്യം അറിയിച്ചത്​.

പുതിയ അവധി ദിനമായ ഞായറാഴ്​ച രാവിലെ എട്ട്​ മുതൽ പുലർച്ച 1.15 വരെയായിരിക്കും മെട്രോ സർവീസ്​. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ അഞ്ച്​ മുതൽ പുലർച്ച 2.15 വരെ സർവീസ്​ നടത്തും. മറ്റ്​ ദിവസങ്ങളിൽ രാവിലെ അഞ്ച്​ മുതൽ പുലർച്ച 1.15 വരെ മെട്രോ ഓടും.

ദുബൈ ട്രാം ഞായറാഴ്​ചകളിൽ രാവിലെ ഒമ്പത്​ മുതൽ പുലർച്ച ഒന്ന്​ വരെ സർവീസ്​ നടത്തും. മറ്റ്​ ദിവസങ്ങളിൽ രാവിലെ ആറ്​ മുതൽ പുലർച്ച ഒന്ന്​ വരെയായിരിക്കും സർവീസ്​. തിരക്ക്​ അനുസരിച്ച്​ ബസ്​ സമയങ്ങളിലും മാറ്റമുണ്ടാകും.

അതേസമയം, സൗജന്യ പാർക്കിങ്​ നിലവിലേത്​ പോലെ വെള്ളിയാഴ്​ചയും പൊതു അവധി ദിവസങ്ങളിലും തന്നൊയിയിരിക്കും. ​േഫ്ലാട്ടിങ്​ ബ്രിഡ്​ജ്​ അടക്കുന്ന സമയം രാത്രി പത്ത്​ മുതൽ രാവിലെ ആറ്​ വരെയായി പുതുക്കി. ഫെബ്രുവരി രണ്ട്​ മുതലായിരിക്കും ഇത്​ പ്രാബല്യത്തിൽ വരുന്നത്​. ആർ.ടി.എയുടെ ബ്രധാന ഓഫിസുകൾ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ല.

വെള്ളിയാഴ്​ച രാവിലെ 7.30 മുതൽ ഉച്ചക്ക്​ 12 വരെ തുറക്കും. മറ്റ്​ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചക്ക്​ 3.30 വരെയായിരിക്കും പ്രവർത്തന സമയം. ആർ.ടി.എയുടെ സാ​ങ്കേതിക പരിശോധന കേന്ദ്രങ്ങൾ ശനിയാഴ്​ച അവധിയായിരിക്കും. വെള്ളിയാഴ്​ച വൈകു​ന്നേരം നാല്​ മുതൽ ഒമ്പത്​ വരെ പ്രവർത്തിക്കും. കസ്​റ്റമർ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ എട്ട്​ മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കും. ശനിയും ഞായറും അവധിയായിരിക്കും. വെള്ളിയാഴ്​ച രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ 12 വരെ പ്രവർത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai metro
News Summary - Holiday change; Metro and bus times will also change
Next Story