Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅവധിയാഘോഷം;...

അവധിയാഘോഷം; എക്​സ്​പോയിൽ വൻ തിരക്ക്​

text_fields
bookmark_border
അവധിയാഘോഷം; എക്​സ്​പോയിൽ വൻ തിരക്ക്​
cancel
camera_alt

കഴിഞ്ഞ ദിവസം ഇന്ത്യൻ പവലിയനിൽ പ്രവേശിക്കാൻ കാത്തുനിൽക്കുന്നവരുടെ തിരക്ക്​ -  •കടപ്പാട്​-ദ നാഷനൽ

ദുബൈ: നബിദിന അവധിയും വാരാന്ത്യവും ഒരുമിച്ചെത്തിയപ്പോൾ ലഭിച്ച മൂന്നുദിവസം ആഘോഷമാക്കാൻ എക്​സ്​പോ നഗരിയിലേക്ക്​ സന്ദർശക പ്രവാഹം.

വ്യാഴം,വെള്ളി ദിവസങ്ങളിൽ ഉച്ചയോടെ മിക്ക പവലിയനുകളുടെയും മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ഇന്ത്യ,യു.എ.ഇ, ഇറ്റലി, യു.എസ്​, സൗദി പവലിയനുകളുടെ മുന്നിലും തീമാറ്റിക്​ പവലിയനുകളുടെ മുന്നിലും നല്ല തിരക്ക്​ ദൃശ്യമായിരുന്നു. വെള്ളിയാഴ്​ച രാത്രി അൽ വസ്​ൽ പ്ലാസയിൽ അരങ്ങേറിയ ബ്രിട്ടീഷ്​ സംഗീതജ്​ഞ​ൻ സമി യൂസുഫി​െൻറ പരിപാടിയിലും വൻ ജനക്കൂട്ടമാണ്​ എത്തിച്ചേർന്നത്​.

എക്​സ്​പോ തുടങ്ങിയതിനു​ ശേഷം ഇത്രയും തിരക്കേറിയ ദിവസങ്ങൾ ഉണ്ടായിട്ടില്ലെന്നാണ്​ പലപ്പോഴായി നഗരിയിലെത്തിയ സന്ദർശകർ അഭിപ്രായപ്പെടുന്നത്​.

മെട്രോയിലും എക്​സ്​പോ റൈഡർ ബസുകളിലും നല്ല തിരക്ക്​ അനുഭവപ്പെട്ടു. കാർ പാർക്കിങ്​ ഏരിയകളിലും സാധാരണത്തേക്കാൾ വാഹനങ്ങൾ എത്തിച്ചേർന്നിരുന്നു. ശനിയാഴ്​ചയും സമാന തിരക്കുണ്ടാവുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

പല പവലിയനുകളിലും സന്ദർശകർക്ക്​ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതിനാൽ കൂടുതൽ കാഴ്​ചകൾക്ക്​ സമയം ലഭിച്ചില്ല. ഒക്​ടോബർ മാസം മുഴുവൻ പ്രവേശനമനുവദിക്കുന്ന 'ഒക്​ടോബർ പാസാ'ണ്​ മിക്കവരും വാങ്ങിയത്​. ഇത്​ അടുത്ത ആഴ്​ചയോടെ കാലാവധി കഴിയുമെന്നതിനാൽ കൂടിയാണ്​ പ്രവാസികളടക്കമുള്ള സന്ദർശകർ ഈ ദിവസങ്ങളിൽ മേളക്കെത്തിയത്​.

വളരെ ആകർഷണീയമാണ്​ എക്​സ്​പോയിലെ കാഴ്​ചകളെന്നും മുഴുവൻ പവലിയനുകളും കണ്ടുതീർക്കണമെന്നാണ്​ ആഗ്രഹമെന്നും ആദ്യമായി മേളക്കെത്തിയ പലരും അഭിപ്രായപ്പെട്ടു.

സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന 'അൽ ബെയ്​ക്​'റസ്​റ്ററൻറി​െൻറ എക്​സ്​പോയിലെ സ്​റ്റാളിലും വൻ തിരക്ക്​ അനുഭവപ്പെട്ടു. പലരും വിഭവങ്ങൾ വാങ്ങാനാവാതെ ഇവിടെ നിന്ന്​ മടങ്ങേണ്ടി വന്നു.ഇന്ത്യൻ പവലിയനിൽ വലിയ ആൾകൂട്ടമാണ്​ പ്രവേശനത്തിനായി ക്യൂവിലുണ്ടായിരുന്നത്​. സാംസ്​കാരിക പരിപാടികളുടെ സദസ്സിലും ധാരാളം ആസ്വാദകരെത്തി. കഴിഞ്ഞ ദിവസം ഒഡിഷ ഡാൻസും, ഒഡിഷ ഫിലിം ഫെസ്​റ്റവലും അരങ്ങേറി. ഒഡിഷ സമാജ്​ യു.എ.ഇയും സിനിമ4ഗുഡ്​ എന്ന കൂട്ടായ്​മയുമാണ്​ ഫെസ്​റ്റിവൽ സംഘടിപ്പിക്കുന്നത്​. ഇത്​ ശനിയാഴ്​ചയും തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expo2020
News Summary - Holiday celebration; Huge crowd at the expo
Next Story