Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ്യൂ​റ​ല്‍ മെ​ന്‍റ​ല്‍...

മ്യൂ​റ​ല്‍ മെ​ന്‍റ​ല്‍ മാ​പ്പി​ങ്​​ ലോ​ക റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി

text_fields
bookmark_border
മ്യൂ​റ​ല്‍ മെ​ന്‍റ​ല്‍ മാ​പ്പി​ങ്​​ ലോ​ക റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി
cancel
camera_alt

ഗി​ന്ന​സ് ബു​ക്കി​ലി​ടം നേ​ടി​യ മ്യൂ​റ​ല്‍ മെ​ന്‍റ​ല്‍ മാ​പ്പി​ങ്

അ​ബൂ​ദ​ബി: യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ന്നൊ​വേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ രാ​ഷ്ട്ര​പി​താ​വ് ശൈ​ഖ് സാ​യി​ദി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യ മ്യൂ​റ​ല്‍ മെ​ന്‍റ​ല്‍ മാ​പ്പി​ങ് ഗി​ന്ന​സ് ബു​ക്കി​ലി​ടം നേ​ടി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ്യൂ​റ​ല്‍ മെ​ന്‍റ​ല്‍ മാ​പ്പി​ങ് എ​ന്ന നേ​ട്ട​മാ​ണ് മെ​ന്‍റ​ല്‍ മാ​പ് സാ​യി​ദ് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മേ​ജ​റ​ല്‍ ജ​ന​റ​ല്‍ ഖ​ലീ​ഫ ഹാ​രി​ബ് ആ​ല്‍ ഖ​ലീ​ലി​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഗി​ന്ന​സ് ബു​ക്ക് ക​മ്മി​റ്റി കൈ​മാ​റി.

പൊ​ലീ​സ് അ​ക്കാ​ദ​മി ച​ത്വ​ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി​യ​തെ​ന്ന് മ​ന്ത്രാ​ല​യം ഇ​ന്‍സ്റ്റ​ഗ്രാം പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി.

ര​ണ്ടു​വ​ര്‍ഷം മു​മ്പ് ഉ​ട​ലെ​ടു​ത്ത ആ​ശ​യം മ്യൂ​റ​ല്‍ മെൻറ​ല്‍ മാ​പ്പി​ങ് ആ​യി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​മാ​യി നി​ര​ന്ത​രം സ​ഹ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ജ്‌​ല ആ​ല്‍ ബ​നാ​യ് എ​ന്ന​വ​രാ​ണ് ഈ ​ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്. ഇ​ത്​ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​ന്ന​തി​ന്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി​രു​ന്ന ല​ഫ്. ജ​ന​റ​ല്‍ ശൈ​ഖ് സെ​യ്ഫ് ബി​ന്‍ സാ​യി​ദ് ആ​ല്‍ നെ​ഹ് യാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ആ​ശ​യ​ങ്ങ​ൾ എ​ങ്ങ​നെ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ദൃ​ശ്യ​വ​ത്​​ക​രി​ക്കു​ന്ന​താ​ണ്​ മെ​ന്‍റ​ല്‍ മാ​പ്പി​ങ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ginnes record
News Summary - Holds the world record for mural mental mapping
Next Story