20ാം വാർഷികം കമോൺ കേരളയിൽ ആഘോഷിച്ച് ഹിറ്റ് എഫ്.എം
text_fieldsഹിറ്റ് എഫ്.എമ്മിനുള്ള ഉപഹാരം മാധ്യമം ബിസിനസ് സൊല്യൂഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം സി.ഒ.ഒ സക്കറിയ മുഹമ്മദ് എന്നിവർ ചേർന്ന് സമ്മാനിക്കുന്നു
ഷാർജ: ഗൾഫ് മാധ്യമം ഷാർജ എക്സ്പോ സെന്ററിൽ നടത്തിയ മെഗാ ഇവന്റായ കമോൺ കേരള വേദിയിൽ 20ാം വാർഷികം ആഘോഷിച്ച് ഹിറ്റ് എഫ്.എം. മേളയുടെ സമാപന ദിവസമായ ഞായറാഴ്ച വൈകീട്ട് നടന്ന പരിപാടിയിൽ ഹിറ്റ് എഫ്.എം ആർ.ജെമാരായ മിഥുൻ, ലൈന ഉഷ, അർഫാസ്, ഫസ്ലു, ഡോണ സെബാസ്റ്റ്യൻ, നിമ്മി, ഷാബു കിളിത്തട്ടിൽ, മായ, ജോൺ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ ഹിറ്റ് എഫ്.എം ടീമിനുള്ള ഉപഹാരം മാധ്യമം ബിസിനസ് സൊല്യൂഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖും ഗൾഫ് മാധ്യമം സി.ഒ.ഒ സക്കരിയ മുഹമ്മദും ചേർന്ന് സമ്മാനിച്ചു. ബിസിനസ് സൊല്യൂഷൻസ് കൺട്രി ഹെഡ് ഹാഷിം ജെ.ആർ ചടങ്ങിൽ പങ്കെടുത്തു.
ആഘോഷ പരിപാടികളുടെ ഭാഗമായി പ്രത്യേക കേക്കും മുറിച്ചിരുന്നു. ചടങ്ങിൽ നടൻ നിവിൻ പോളിയും സന്നിഹിതനായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.