എം.സി വടകരയുടെ പ്രഭാഷണം ഇന്ന്
text_fieldsദുബൈ: എഴുത്തുകാരനും ചരിത്രകാരനുമായ എം.സി വടകര ഫെബ്രുവരി എട്ടിന് ദുബൈ കെ.എം.സി.സി ഓഫിസിൽ പ്രഭാഷണം നടത്തും.‘മുസ്ലിം ലീഗ് നിലപാടുകളുടെ നീതിശാസ്ത്രം’ എന്ന വിഷയത്തിൽ ശനിയാഴ്ച രാത്രി 7.30നാണ് പരിപാടി.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് എം.സി വടകര. സാമൂഹിക-രാഷ്ട്രീയ ചരിത്രം പകർന്നുനൽകുന്നതിൽ അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും നിർവഹിക്കുന്ന പങ്ക് ഏറെ ശ്രദ്ധേയമാണ്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ട്രഷറർ പി.കെ. ഇസ്മായിൽ, വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ തുടങ്ങിയവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

