ഹിജ്റ പുതുവർഷം: ആശംസകളുമായി ഭരണാധികാരികൾ
text_fieldsദുബൈ: ഹിജ്റ പുതുവത്സര ദിനത്തോടനുബന്ധിച്ച് ആശംസ സന്ദേശവുമായി യു.എ.ഇ ഭരണാധികാരികൾ. പുതുവത്സര ദിനത്തിൽ യു.എ.ഇയിലെയും മുസ്ലിം ലോകത്തെയും ജനങ്ങളെ അഭിനന്ദിക്കുന്നതായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എക്സ് അക്കൗണ്ടിൽ കുറിച്ചു.
ഈ വർഷത്തിൽ എല്ലാവർക്കും ദൈവാനുഗ്രഹമുണ്ടാകട്ടെയെന്നും സമാധാനത്തിനും ഒരുമക്കും സമൃദ്ധിക്കുമായി പ്രാർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അറബ് ലോകത്തെ വിവിധ ഭരണാധികാരികൾക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് പുതുവത്സര സന്ദേശം അറിയിക്കുകയും ചെയ്തു. ഭരണാധികാരികൾക്ക് ആരോഗ്യവും സന്തോഷവും ആശംസിച്ച അദ്ദേഹം ജനങ്ങൾക്ക് പുരോഗതിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്നും പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും സമാനമായ സന്ദേശം അയച്ചു. പുതിയ ഹിജ്റ വർഷത്തിൽ എല്ലാവിധ വിജയവുമുണ്ടാകട്ടെയെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് എക്സ് അക്കൗണ്ടിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

