ഹിജ്റ പുതുവത്സരം: പ്രവർത്തനസമയം പ്രഖ്യാപിച്ച് ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: ഹിജ്റ പുതുവത്സര അവധിദിനമായി പ്രഖ്യാപിച്ച ജൂൺ 15 ന് തങ്ങളുടെ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം പ്രഖ്യാപിച്ച് ജി.ഡി.ആർ.എഫ്.എ ദുബൈ. ഡയറക്ടറേറ്റിന്‍റെ വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും ഡിജിറ്റൽ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
അൽ അവീർ കസ്റ്റമർ ഹാപ്പിനസ് സെന്‍റർ രാവിലെ ആറുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. അൽ മനാറ കസ്റ്റമർ ഹാപ്പിനസ് സെന്‍ററും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (അൽ ത്വാർ 2 മേഖല) ഫ്രീ സോൺ വിഭാഗവും രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെ സേവനങ്ങൾ നൽകും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽസിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്‍റർ പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കും.
ഡയറക്ടറേറ്റിന്‍റെ വെബ്‌സൈറ്റിനും സ്മാർട്ട് ആപ്ലിക്കേഷനും പുറമെ, ഉപഭോക്തൃ സഹായത്തിനും വിവരങ്ങൾക്കും ടോൾ-ഫ്രീ നമ്പറായ 8005111ൽ 24 മണിക്കൂറും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

