പുതിയ ഹൈവേ ബുധനാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കും
text_fieldsദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും എമിറേറ്റ്സ് റോഡിനും സമാന്തരമായി നിർമ്മിച്ച പുതിയ ഹൈവേ ബുധനാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബൈ അൽെഎൻ ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ് 25 കിലോമീറ്റർ ദൈർഘ്യമുള്ള ഇൗ റോഡ്. റെംറാം, ഫാല്‍ക്കണ്‍ സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഇൗ റോഡ് അല്‍ഐന്‍ റോഡിലെയും മറ്റും ഗതാഗതക്കുരുക്ക് കുറക്കാൻ ഉപകരിക്കും.
സിറ്റി ഓഫ് അറേബ്യ, ഗ്ലോബല്‍ വില്ലേജ്, അറേബ്യന്‍ റാഞ്ചസ്, ദുബൈ സ്പോര്‍ട്സ് സിറ്റി തുടങ്ങിയ ഇടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന എട്ടുവരിപാത 47.4 കോടി ദിര്‍ഹം ചെലവിലാണ് നിര്‍മിച്ചത്. ഇതോടനുബന്ധിച്ച് നിരവധി മേല്പാലങ്ങളും ഇൻറര്‍സെക്ഷനുകളും നിര്‍മിച്ചിട്ടുണ്ട്. ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റില്‍നിന്ന് ദുബൈ അല്‍ഐന്‍ റോഡിലെ അല്‍ യലായെസ് റോഡ് വരെ നീളുന്ന പദ്ധതി ഭാവിയിൽ ദുബൈ ഇന്‍വെസ്റ്റ്മെൻറ് പാര്‍ക്ക് വരെ നീട്ടാനും ആലോചിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
