വാഹനങ്ങളിലെ കവര്‍ച്ചക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsറാസല്‍ഖൈമ: ‘വാഹന കവര്‍ച്ച’ക്കെതിരെ റാസല്‍ഖൈമയില്‍ പ്രചാരണവുമായി ആഭ്യന്തര മന്ത്രാലയം. നിയമങ്ങള്‍ പാലിച്ച് വാഹനം ഉപയോഗിക്കുന്നതിനൊപ്പം ഇവയുടെ സുരക്ഷിതത്വത്തിനും ഉടമകളും ഡ്രൈവര്‍മാരും ജാഗ്രത പുലര്‍ത്തണമെന്ന് മേജര്‍ മാനിഅബ്നു ഫാരിസ് ആല് ഖാത്തിരി ആവശ്യപ്പെട്ടു. വാഹനങ്ങള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചക്ക് സാഹചര്യം ഒരുക്കരുത്. പണവും രേഖകളും വാഹനത്തില്‍ സൂക്ഷിക്കാതിരിക്കുക. സുരക്ഷിതമായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. പബ്ളിക് ഇന്‍ഫര്‍മേഷന്‍ ആൻറ് റിലേഷന്‍സ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, വിവിധ പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയവയുമായി സഹകരിച്ചാണ് ‘വെഹിക്കിള്‍ തെഫ്റ്റ്’ എന്ന തലക്കെട്ടില്‍ പ്രചാരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഭാഷകളിലുള്ള ലഘുലേഖകളുടെ വിതരണവും തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ബോധവത്കരണ ക്ലാസുകളും പ്രചാരണ കാലയളവില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
