Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹെ​സ്സ സ്​​ട്രീ​റ്റ്​...

ഹെ​സ്സ സ്​​ട്രീ​റ്റ്​ വി​ക​സ​നം; ര​ണ്ടാം ഘ​ട്ട​ത്തി​ന്​ ക​രാ​ർ

text_fields
bookmark_border
ഹെ​സ്സ സ്​​ട്രീ​റ്റ്​ വി​ക​സ​നം; ര​ണ്ടാം ഘ​ട്ട​ത്തി​ന്​ ക​രാ​ർ
cancel
camera_alt

ഹെ​സ്സ സ്​​ട്രീ​റ്റ്​ വി​ക​സ​ന രൂ​പ​രേ​ഖ

ദു​ബൈ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്​​ട്രീ​റ്റു​ക​ളി​ൽ ഒ​ന്നാ​യ ഹെ​സ്സ സ്​​ട്രീ​റ്റ്​ വി​ക​സ​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ക​രാ​ർ ന​ൽ​കി. അ​ൽ​ഖൈ​ൽ റോ​ഡി​നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​നും ഇ​ട​യി​ൽ മൂ​ന്ന്​ കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ​ റോ​ഡ്​ ഇ​ട​നാ​ഴി വി​ക​സി​പ്പി​ക്കു​ന്ന​താ​ണ്​ ര​ണ്ടാം ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന പ്ര​വൃ​ത്തി. 8,835 മീ​റ്റ​ർ നീ​ള​ത്തി​ൽ പാ​ല​ങ്ങ​ളും 480 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള തു​ര​ങ്ക​വും വി​ക​സി​പ്പി​ച്ചു​കൊ​ണ്ട്​ മൂ​ന്ന്​ പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ഹെ​സ്സ വി​ക​സ​ന പ​ദ്ധ​തി. നി​ര​വ​ധി റോ​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന എ​ൻ​ട്രി, എ​ക്സി​റ്റ്​ മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ളും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ഹെ​സ്സ സ്​​ട്രീ​റ്റി​ന്‍റെ ശേ​ഷി 100 ശ​ത​മാ​നം വ​ർ​ധി​ച്ച്​ മ​ണി​ക്കൂ​റി​ൽ 4,000 വാ​ഹ​ന​ങ്ങ​ൾ എ​ന്ന​ത്​ 8,000 വാ​ഹ​ന​ങ്ങ​ളാ​യി ഉ​യ​രും. 10 താ​മ​സ, വി​ക​സ​ന മേ​ഖ​ല​ക​ളി​ലെ ഏ​താ​ണ്ട്​ 6.5 ല​ക്ഷം നി​വാ​സി​ക​ൾ​ക്ക്​ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടും. യാ​ത്ര സ​മ​യം 24 മി​നി​റ്റി​ൽ നി​ന്ന്​ അ​ഞ്ച്​ മി​നി​റ്റാ​യി കു​റ​യും.

കൂ​ടാ​തെ ഗ്രേ​ഡ്-​സെ​പ​റേ​റ്റ​ഡ് ക​ള​ക്ട​ർ റോ​ഡു​ക​ൾ നി​ർ​മി​ക്ക​ൽ, ഹെ​സ്സ സ്ട്രീ​റ്റി​ൽ നി​ന്ന് അ​ൽ ഖൈ​ൽ റോ​ഡി​ലേ​ക്കും അ​ബൂ​ദ​ബി​യി​ലേ​ക്കും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ര​ണ്ട്-​വ​രി സെ​ക്ക​ൻ​ഡ് ലെ​വ​ൽ ഡ​യ​റ​ക്ട് റാ​മ്പ്, അ​ൽ ഖൈ​ൽ റോ​ഡി​ൽ നി​ന്ന് ഹെ​സ്സ സ്ട്രീ​റ്റി​ലേ​ക്കു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് മൂ​ന്നാം ലെ​വ​ൽ ര​ണ്ട്-​വ​രി ഫ്ലൈ​ഓ​വ​ർ എ​ന്നി​വ​യും പ​ദ്ധ​തി​യും ഉ​ൾ​പ്പെ​ടും. ര​ണ്ടാം ഘ​ട്ട​ത്തി​ൽ പാ​ല​ങ്ങ​ളു​ടെ നീ​ളം 2,215 മീ​റ്റ​റി​ലെ​ത്തും. അ​തു​വ​ഴി മ​ണി​ക്കൂ​റി​ൽ ഉ​ൾ​കൊ​ള്ളാ​വു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 18,200 ആ​യി ഉ​യ​രും. അ​​ൽ​ഖൈ​ൽ റോ​ഡി​നും അ​ൽ ഖാ​മി​ല സ്​​ട്രീ​റ്റി​നും ഇ​ട​യി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത തി​ര​ക്ക്​ ഇ​ല്ലാ​താ​ക്കാ​നാ​യി 525 മീ​റ്റ​ർ നീ​ള​ത്തി​ൽ ര​ണ്ട്​ വ​രി​യു​ള്ള ബ്രെ​യ്​​ഡ​ഡ്​ റാം​പും നി​ർ​മി​ക്കും. റാം​പി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ 2800 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​നാ​കും.

അ​ൽ ഖൈ​ൽ റോ​ഡ്​ മു​ത​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡ്​ വ​രെ നീ​ളു​ന്ന വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ ഹെ​സ്സ സ്​​ട്രീ​റ്റി​ന്‍റെ ഇ​രു ദി​ശ​യി​ലേ​ക്കു​മു​ള്ള പാ​ത​ക​ൾ ര​ണ്ട്​ വ​രി​യി​ൽ നി​ന്ന്​ നാ​ലു വ​രി​യാ​ക്കി വി​ക​സി​പ്പി​ക്കും. 2026ലെ ​ആ​ദ്യ പാ​ദ വ​ർ​ഷ​ത്തി​ൽ ര​ണ്ടാം ഘ​ട്ടം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​കു​മെ​ന്ന്​ ആ​ർ.​ടി.​എ എ​ക്സി​ക്യു​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം, ക​വ​ല​ക​ൾ മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ൾ, സൈ​ക്ലി​ങ്​ ട്രാ​ക്കു​ക​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം പൂ​ർ​ത്തി​യാ​യ​താ​യും ഏ​പ്രി​ലി​ൽ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്ന്​ ന​ൽ​കു​മെ​ന്നും ആ​ർ.​ടി.​എ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Hessa Street Development; Contract for the Second Phase
Next Story