Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightച​രി​ത്ര...

ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ​ക്ക്​ സു​ര​​ക്ഷ​ ഒ​രു​ക്കാ​ൻ ‘ഹെ​റി​​റ്റേ​ജ്​ പൊ​ലീ​സ്​’

text_fields
bookmark_border
ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ​ക്ക്​ സു​ര​​ക്ഷ​ ഒ​രു​ക്കാ​ൻ ‘ഹെ​റി​​റ്റേ​ജ്​ പൊ​ലീ​സ്​’
cancel
camera_alt

‘ഹെ​റി​​റ്റേ​ജ്​ പൊ​ലീ​സ്​’ സം​വി​ധാ​ന​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ ദു​ബൈ പൊ​ലീ​സും ദു​ബൈ

ക​ൾ​ച​റും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കു​ന്നു

ദു​ബൈ: എ​മി​റേ​റ്റി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ളും സ്മാ​ര​ക​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക പൊ​ലീ​സ്​ സം​ഘം. ‘ഹെ​റി​റ്റേ​ജ്​ പൊ​ലീ​സ്​’ എ​ന്നു പേ​രി​ട്ട പു​തി​യ സം​വി​ധാ​ന​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ ദു​ബൈ പൊ​ലീ​സും സാം​സ്​​കാ​രി​ക വ​കു​പ്പാ​യ ദു​ബൈ ക​ൾ​ച​റും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

ദു​ബൈ​യു​ടെ ച​രി​ത്രം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും സാം​സ്‌​കാ​രി​ക മൂ​ല്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സം​രം​ഭ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യാ​ണ് സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ര​സ്പ​ര ആ​ശ​യ​വി​നി​മ​യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള ഇ​രു വ​കു​പ്പു​ക​ളു​ടെ​യും പ്ര​തി​ബ​ദ്ധ​ത​യാ​ണ് ധാ​ര​ണാ​പ​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ൽ ഷി​ന്ദ​ഗ പൈ​തൃ​ക പ്ര​ദേ​ശം, ഹ​ത്ത ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ് തു​ട​ങ്ങി​യ ദു​ബൈ​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഹെ​റി​റ്റേ​ജ്​ പൊ​ലീ​സി​നെ വി​ന്യ​സി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Heritage Police'
News Summary - 'Heritage Police' to provide security to historical monuments
Next Story