വിമാനത്താവളത്തിൽ കുടുങ്ങുന്നവർക്ക് ഹെൽപ്ലൈനിൽ വിളിക്കാം
text_fieldsദുബൈ: വിസ വിലക്കിനെ തുടർന്ന് യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങുന്നവർക്ക് സഹായവുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും. ദുബൈ വിമാനത്താവളത്തിൽ അകപ്പെടുന്നവർക്ക് ഇന്ത്യൻ കോൺസുലേറ്റിെൻറ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു (ഫോൺ: 00971 565463903). ഈ നമ്പറിൽ 24 മണിക്കൂറും സേവനം ലഭിക്കും.
അബൂദബി വിമാനത്താവളത്തിൽ കുടുങ്ങുന്ന യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ 24 മണിക്കൂർ ഹെൽപ്ലൈനിൽ ബന്ധപ്പെടാം (ഫോൺ: 00-971-508995583). യു.എ.ഇ വിദേശകാര്യ മന്ത്രാലയം നേരത്തേതന്നെ ഹെൽപ്ലൈൻ സംവിധാനം ഒരുക്കിയിരുന്നു (ഫോൺ: 0097124965228, 0097192083344). കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളത്തിലെത്തിയ നിരവധി പേർ വിസ വിലക്ക് മൂലം നാട്ടിലേക്ക് തിരിച്ചു പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
