Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊതുമാപ്പ്: അജ്മാനില്‍...

പൊതുമാപ്പ്: അജ്മാനില്‍ നല്ല പ്രതികരണം

text_fields
bookmark_border
പൊതുമാപ്പ്: അജ്മാനില്‍ നല്ല പ്രതികരണം
cancel

അജ്മാന്‍: യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ്​ സൗകര്യം ആദ്യദിനത്തിൽ തന്നെ പ്രയോജനപ്പെടുത്താൻ  അജ്മാന്‍ എമിഗ്രേഷനില്‍ എത്തിയത്​ നൂറു കണക്കിനാളുകൾ. പാസ്പോര്‍ട്ട് കയ്യിലുള്ളവര്‍ക്ക് എമിഗ്രേഷനില്‍ നിന്ന്​ രേഖകള്‍ ശരിയാക്കി ടിക്കറ്റുമായി എത്തുന്ന മുറക്ക് നാട്ടിലേക്ക് തിരിക്കാം. പാസ്പോര്‍ട്ട് കയ്യിലില്ലാത്തവര്‍ക്ക് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് എമര്‍ജന്‍സി പാസ്പോര്‍ട്ട് ലഭ്യമാക്കേണ്ടി വരും. പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്താനായി എത്തുന്നവര്‍ക്ക് അജ്മാന്‍ എമിഗ്രേഷനില്‍ 300പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന ട​​െൻറ്​ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവ അകത്തേക്ക് കൊണ്ട് പോകാന്‍ അനുമതിയില്ല.  പുതിയ ജോലി കണ്ടെത്തിയവര്‍ക്ക് 500 ദിർഹം അടച്ച് ആ ജോലിയിലേക്ക് മാറാം. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ  രാവിലെ ഏഴുമണി മുതല്‍ രാത്രി  8 മണിവരെ പ്രവര്‍ത്തിക്കുമെന്ന് അജ്മാനിലെ  വിദേശകാര്യ തുറമുഖ വകുപ്പ് മേധാവി ബ്രിഗേഡിയര്‍മുഹമദ് അല്‍വാന്‍ പറഞ്ഞു. നടപടിക്രമങ്ങൾക്കായി   എത്തുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ ആദ്യ ദിനം ഇരുപത്തിയഞ്ചോളം ഔട്ട്‌ പാസ് അപേക്ഷകര്‍ എത്തി .  ഇന്ത്യന്‍ സോഷ്യല്‍ സ​​െൻറര്‍, തൃശൂർ സി.എച്ച് സ​​െൻറർ എന്നീ കേന്ദ്രങ്ങളില്‍ നിരവധി പേര്‍ അന്വേഷണങ്ങളുമായി എത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.

അജ്​മാൻ എമിഗ്രേഷൻ: 06 7434444, അജ്​മാൻ ഇന്ത്യൻ അസോസിയേഷൻ: 06 7474212, 050 6330466, 050 4203464 ഇന്ത്യൻ സോഷ്യൽ സ​​െൻറർ: 055 -8391391 ,050 -4630300, സി.എച്ച്​. സ​​െൻറർ: 067311194, 0564456285,0563745447. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanuae newshelpdesk
News Summary - helpdesk-ajman-uae-uae news
Next Story