പ്രളയക്കെടുതി: വീട് നിര്‍മ്മാണത്തിന് സഹായം നല്‍കാമെന്ന് എമിറേറ്റ്സ് റെഡ് െക്രസൻറ്
text_fieldsഅബൂദബി: കേരളത്തില്‍ പ്രളയക്കെടുതിയില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണത്തിന് സഹായം നല്‍കാമെന്നു എമിറേറ്റ്സ് റെഡ് െക്രസൻറ്.
അബൂദബിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും എമിറേറ്റ്സ് റെഡ് െക്രസൻറ് വെസ്റ്റേൺ റീജിയൺ ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാനും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് റെഡ്ക്രസൻറിെൻറ സഹായ വാഗ്ദാനം ലഭിച്ചത്. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചായിരിക്കും സഹായം സ്വീകരിക്കുക.
ചാരിറ്റി സംഘടനകളില്‍ നിന്നും കേരളത്തിന് സഹായം തേടുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിന് നിയമ തടസങ്ങളുണ്ട്. എന്നാല്‍ ഫൗണ്ടേഷണല്‍ ചാരിറ്റി സംഘടനകളില്‍ നിന്നും സഹായം സ്വീകരിക്കുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറി
യിച്ചു.
കേരളത്തില്‍ ഏതു മേഖലകളിലാണ് സഹായം നിവാര്യമായിട്ടുള്ളതെന്നും ചര്‍ച്ചാവിഷയമായി. തുടർന്നാണ് വീട് നിര്‍മ്മാണ മേഖലയില്‍ ആണ് സഹായം വേണ്ടതെന്നു തീരുമാനമായത്.
എമിറേറ്റ്സ് റെഡ് െക്രസൻറിെൻറ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് എം.എ. യൂസുഫലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി കോണ്‍സുല്‍ സ്മിത പന്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.